പാസ്റ്റർ എൻ പി കൊച്ചുമോൻ കുമരകം ചർച്ച് ഓഫ് ഗോഡ് കേരള റീജിയൻ ഓവർസിയറായി തുടരും

പാക്കിൽ: ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യാ കേരളാ റീജിയൻ ഓവർസിയറായി പാസ്റ്റർ എൻ പി കൊച്ചുമോൻ കുമരകം തുടരും. മെയ് 19 ന് സഭാ ആസ്ഥാനത്ത് ഓവർസീയറായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്. 2020 സെപ്റ്റംബറിലാണ് ഓവർസീയറായി ചുമതല ഏറ്റത്. യൂത്ത് ഡയറക്ടർ, സെൻ്റർ മിനിസ്റ്റർ, ക്രൂസേഡ് ഡയറക്ടർ, കൗൺസിൽ അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. മികച്ച പ്രഭാഷകൻ, സംഘാടകൻ, ഭരണാധികാരി എന്നീ നിലകളിൽ പ്രശസ്തനാണ്. ഗവേണിംഗ് ബോഡി ചെയർമാൻ പാസ്റ്റർ സി സി തോമസ്, ഏഷ്യൻ സൂപ്രണ്ട് ബിഷപ്പ് കെൻ ആൻഡേഴ്സൺ എന്നിവർ ഇലക്ഷൻ നടപടികൾ നിയന്ത്രിച്ചു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading