സംസ്ഥാന പി.വൈ.പി.എ: ‘സ്നേഹക്കൂട്’ പാർപ്പിട പദ്ധതിയുടെ സമർപ്പണം ശുശ്രൂഷ ഇന്ന്

കുമ്പനാട് : സംസ്ഥാന പി.വൈ.പി.എയുടെ സ്നേഹക്കൂട് പാർപ്പിട പദ്ധതിയുടെ സമർപ്പണം ഇന്ന് മെയ് 21 ശനി വൈകിട്ട് 5 മണിക്ക് പാലക്കാട്‌, വടക്കഞ്ചേരിയിൽ നടക്കും
പാസ്റ്റർ ജോസഫ് വില്ല്യംസ് നേതൃത്വം നൽകുന്ന ഐപിസി റോക്ക്ലാൻഡ് അസംബ്ലി, ബ്രദർ തോമസ് വർഗീസ് (ഒക്കലഹോമ) എന്നിവരാണ് ഇപ്പോൾ പണി പൂർത്തീകരിക്കപ്പെട്ട ഭവനങ്ങളുടെ സാമ്പത്തിക ചെലവ് ഏറ്റെടുത്തിരിക്കുന്നത്.
പാസ്റ്റർ ഷിബു തോമസിന്റെ നേതൃത്വത്തിൽ ഐപിസി ഹെബ്രോൻ ഒക്കലഹോമ ദൈവസഭ ഇനി നിർമ്മിക്കാൻ പദ്ധതി ചെയ്യുന്ന ഒരു ഭവനത്തിന്റെ സാമ്പത്തിക ചെലവ് പൂർണമായി ഏറ്റെടുത്തിട്ടുണ്ട്. പാസ്റ്റർ ഷാജി ദാനിയേൽ ശുശ്രുഷകനായിരിക്കുന്ന ഹൂസ്റ്റൻ ക്രിസ്ത്യൻ അസംബ്ലി ഒപ്പം ദൈവദാസന്മാർ, ദൈവസഭകൾ ഈ പ്രവർത്തനങ്ങളിൽ കൈകോർത്തിട്ടുണ്ട്.
വടക്കഞ്ചേരിയിൽ പാസ്റ്റർ സാം ഡാനിയേൽ നല്കിയ സ്ഥലത്തു സംസ്ഥാന പി വൈ പി എ നിർമ്മിക്കുന്ന നാല് ഭവനങ്ങളിൽ, നിർമ്മാണം പൂർത്തീകരിച്ച ആദ്യ രണ്ട് ഭവനങ്ങളുടെ സമർപ്പണമാണ് ഇന്ന് നടത്തപ്പെടുന്നത്.
പത്തനംതിട്ട, മല്ലശ്ശേരിയിൽ പാസ്റ്റർ എബ്രഹാം ജോർജിന്റെ കുടുംബ വസ്തുവിൽ നിന്നും നൽകിയ സ്ഥലത്തു ഒരു ദൈവദാസനും, ആലപ്പുഴ വെസ്റ്റ് സെന്ററിൽ ചെന്നിത്തലയിൽ ബ്രദർ ബിജു സാമുവേൽ ദാനം നൽകിയ സ്ഥലത്തു രണ്ട് ഭവനങ്ങളുടെ നിർമ്മാണവും ഉടൻ തന്നെ ആരംഭിക്കും.
അജി കല്ലുങ്കലിന്റെ രഹബോത്ത് കൺസ്ട്രക്ഷൻസാണ് ഭവനങ്ങളുടെ നിർമ്മാണം നടത്തിയത്.
പാലക്കാട്‌ മേഖല പി വൈ പി എ പ്രസിഡന്റ്‌ പാസ്റ്റർ ജെയിംസ് വർഗീസ് കോ -ഓർഡിനേറ്ററായി പ്രവർത്തിച്ച നിർമാണ പ്രവർത്തനങ്ങൾക്ക് പാലക്കാട്‌ മേഖല പി വൈ പി എ എക്സിക്യൂട്ടീവ് അംഗങ്ങളും മേൽനോട്ടം വഹിച്ചു.
സമർപ്പണ ശുശ്രൂഷയ്ക്ക് സംസ്ഥാന പി വൈ പി എ എക്സിക്യൂട്ടീവ് അംഗങ്ങളായ സുവി അജു അലക്സ്‌, പാസ്റ്റർ സാബു ആര്യപ്പള്ളിൽ, പാസ്റ്റർ ബെറിൽ ബി. തോമസ്, സുവി ഷിബിൻ ജി. ശാമുവേൽ, പാസ്റ്റർ ഷിബു എൽദോസ്, ബ്രദർ സന്തോഷ്‌ എം. പീറ്റർ, ബ്രദർ വെസ്‌ലി പി. എബ്രഹാം, പാസ്റ്റർ തോമസ് ജോർജ് കട്ടപ്പന എന്നിവർ നേതൃത്വം നൽകും

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading