ക്രൈസ്തവ എഴുത്തുപുര വയനാട് വി.ബി.എസ്സിന് ആവേശകരമായ തുടക്കം

KE News Desk | London, UK

വയനാട്: ക്രൈസ്തവ എഴുത്തുപുര യു.കെ ചാപ്റ്ററിന്റെ അഭിമുഖ്യത്തിൽ വയനാട് ജില്ലയിലെ ട്രൈബൽ മിഷൻ സഭകളോട് ചേർന്ന് സംഘടിപ്പിക്കുന്ന വിബിഎസ് തോൽപ്പെട്ടിയിൽ ആരംഭിച്ചു. മെയ് 12,13 തീയതികളിൽ കർണാടക സംസ്ഥാനത്തോട് അതിർത്തി പങ്കിടുന്ന തോൽപ്പെട്ടി എന്ന പ്രദേശത്ത് നടന്ന കന്നട ഭാഷയിലുള്ള വി.ബി.എസിൽ 82 കുഞ്ഞുങ്ങൾ പങ്കെടുത്തു. 15 ൽ അധികം വോളണ്ടിയേഴ്സ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. നിരവധി കുഞ്ഞുങ്ങൾ കർത്താവിനെ രക്ഷകനായി സ്വീകരിക്കുവാനും ആത്മീയമായ വലിയ സന്തോഷം കണ്ടെത്തുവാനും പല കുഞ്ഞുങ്ങളും സുവിശേഷ വേലയ്ക്ക് സമർപ്പിപ്പാനും ഇടയായി എന്ന് സഭാ ശുശ്രൂഷകൻ പാസ്റ്റർ മഹേഷ് സാക്ഷ്യപ്പെടുത്തി. എക്സൽ വി.ബി.എസ് കന്നട ടീം അംഗം പ്രദീപ് ക്ലാസുകൾക്ക് നേതൃത്വം നൽകി. സഭയുടെ പരിമിതമായ സാഹചര്യങ്ങളിൽ കുഞ്ഞുങ്ങളും യുവജനങ്ങളും മാതാപിതാക്കളും താമസിച്ചുകൊണ്ട് ഈ പ്രോഗ്രാമുകളിൽ പങ്കെടുത്തു. മെയ് 16 മുതൽ 26 വരെ വയനാട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വിബിഎസ് പ്രവർത്തനങ്ങൾ ഇനിയും തുടരുന്നതാണ്. ജോബി കെ.സിയും ടീമും വിബിഎസ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading