രസതന്ത്ര ശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടിയ ജോമോൻ ജോയിയെ ഇടയ്ക്കാട് കൺവൻഷനിൽ ഇന്ന് ആദരിക്കും

അടൂർ : ജീവിതത്തിലെ പ്രതികൂല സാഹചര്യങ്ങളോട് വിശ്വാസത്താൽ പോരാടി രസതന്ത്ര ശാസ്ത്രത്തിൽ കോട്ടയം  മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയിൽ നിന്നും  ഡോക്ടറേറ്റ് നേടിയ ഇടയ്ക്കാട് കുടുംബം കൂട്ടായ്മ അംഗം കൂടിയായ പോരുവഴി, ചാത്താകുളം സ്വദേശി ഡോ. ജോമോൻ ജോയിയെ ഇന്ന് നടക്കുന്ന കൺവൻഷനിൽ ആദരിക്കും. ഐപിസി കൊല്ലം സെന്റർ ശുശ്രൂഷകനായ പാസ്റ്റർ ജെ ജോയിയുടെ മകനാണ് ജോമോൻ ജോയി.  THERMOPLASTIC TOUGHENED EPOXY BASED BLENDS AND NANOCOMPOSITES ലാണ് ഗവേഷണം പൂർത്തിയാക്കിയത്.

ഐപിസി എബനേസർ ഇടയ്ക്കാട് സഭാംഗമായ ജോമോൻ യുവജന സംഘടനാ രംഗത്തും സജീവമാണ്. അടൂർ വെസ്റ്റ് സെന്റർ പി വൈ പി എ യുടെ ട്രഷറർ, ജോയിന്റ് സെക്രട്ടറി എന്നീ പദവികൾ വഹിച്ചിട്ടുള്ള അദ്ദേഹം നിലവിൽ വൈസ് പ്രസിഡണ്ട് ആണ്. 15 വർഷത്തെ സംഘടനാ പരിചയമുള്ള അദ്ദേഹം മികച്ച മാതൃക അധ്യാപകൻ കൂടിയാണ്. വിവിധ പ്രൈവറ്റ് സ്ഥാപനങ്ങളിൽ അധ്യാപകനായും, കൗൺസിലർ, യുവജന പ്രവർത്തകൻ എന്നീ നിലകളിലും ശ്രദ്ധേയനാണ്.

സാമ്പത്തിക ബുദ്ധിമുട്ടുകളും ജീവിത വെല്ലുവിളികളെയും തരണം ചെയ്താണ് ജോമോൻ ഈ നേട്ടം കൈവരിച്ചത്.

2017 ൽ ആരംഭിച്ച വാട്സാപ്പ് കൂട്ടായ്മയാണ് ഇടയ്ക്കാട് കുടുംബം. ഉയർന്ന ആത്മീക കാഴ്ചപ്പാടും ക്രമീകൃതമായ പ്രവർത്തനവും ശ്രദ്ധേയമാവുകയാണ് ഇടയ്ക്കാട് കുടുംബം കൂട്ടായ്മ. ഒരു വാട്സാപ്പ് ഗ്രൂപ്പിൻ്റെ ആത്മീക സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തി മുന്നേറുന്ന കുടുംബം കൂട്ടായ്മ ഒരുക്കിയ ഐക്യ കൺവൻഷന്റെ രണ്ടാം ദിനമാണ് ഡോ ജോമോൻ ജോയിക്ക് ആദരവ് നൽകുന്നത്. മെയ് 13 ന് ആരംഭിച്ച കൺവൻഷൻ ഞായറാഴ്ച സമാപിക്കും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading