ഐക്യ സന്ദേശത്തിന്റെ വിളംബരവുമായി ഇടയ്ക്കാട് കൺവൻഷന് അനുഗ്രഹീത തുടക്കം

ഇടയ്ക്കാട് : സൗഹൃദ സംഭാഷണങ്ങളുടെ വേദിയെ സുവിശേഷ പ്രചാരണത്തിനായി ഉപയോഗിക്കാം എന്ന് തെളിയിച്ച ഇടയ്ക്കാട് കുടുംബം വാട്സാപ്പ് കൂട്ടായ്മയുടെ പ്രഥമ കൺവൻഷന് അനുഗ്രഹീത തുടക്കം. മെയ് 13 വെള്ളി വൈകിട്ട് 6 മണി മുതൽ ആരംഭിച്ച കൺവൻഷൻ, ശാരോൺ ഫെല്ലോഷിപ് ചർച്ച് കടമ്പനാട് സെന്റർ പാസ്റ്റർ വി എം ജേക്കബ് ഉദ്ഘാടനം ചെയ്തു. പാസ്റ്റർ ഷാബു ജോൺ അധ്യക്ഷനായിരുന്നു. പ്രമുഖ കൺവൻഷൻ പ്രഭാഷകൻ പാസ്റ്റർ സുഭാഷ് കുമരകം മുഖ്യപ്രഭാഷണം നടത്തി. ഹെവൻലി ബീറ്റ്സ് കൊട്ടാരക്കര ഗാനശുശ്രൂഷ നിർവഹിച്ചു.

post watermark60x60

പ്രത്യേകം തയ്യാർ ചെയ്ത പന്തലിൽ നാനൂറോളം പേർ ആദ്യദിനം പങ്കെടുത്തതായി സംഘാടകർ അറിയിച്ചു. യുവജന സംഘാംഗങ്ങളുടെ കൂട്ടായ്മയായ ഇടയ്ക്കാട് കുടുംബം വാട്സ്ആപ്പ് ഗ്രൂപ്പാണ് കൺവൻഷൻ സംഘാടകർ. രണ്ടാം ദിനമായ ശനിയാഴ്ച പാസ്റ്റർ അജി ആന്റണി മുഖ്യ സന്ദേശം നൽകും. ഭൗതികശാസ്ത്രത്തിൽ ഡോക്ടറേറ്റ് കരസ്ഥമാക്കിയ ഇടയ്ക്കാട് സ്വദേശി ജോമോൻ ജോയിക്ക് ഈ മീറ്റിംഗിൽ ആദരവ് നൽകും.

-ADVERTISEMENT-

You might also like
Comments
Loading...