‘എക്സോഡസ് 2022’ സംഗീതസന്ധ്യയുടെ നോട്ടീസ് പ്രകാശനം ചെയ്തു

KE NEWS DESK, KUWAIT

കുവൈറ്റ്: ക്രൈസ്തവ എഴുത്തുപുര കുവൈറ്റ്‌ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ മെയ്‌ 13 ന്
നടക്കുന്ന ‘എക്സോഡസ് 2022’ സംഗീതസന്ധ്യയുടെ നോട്ടീസ് എന്‍.ഇ.സി.കെ. സെക്രട്ടറി റോയ് കെ. യോഹന്നാന്‍ കെ.ടി.എം.സി.സി പ്രസിഡന്റ്‌ റെജി ടി. സകറിയ്ക്ക് നല്‍കി പ്രകാശനം നിര്‍വഹിച്ചു.
സംഗീതസന്ധ്യക്ക് നേതൃത്വം നല്‍കുന്ന ഡോ. ബ്ലെസ്സണ്‍ മേമന,
ക്രൈസ്തവ എഴുത്തുപുര ബോര്‍ഡ്‌ മെമ്പര്‍ ബിനു വടക്കുംചേരി,
സെക്രട്ടറി ഷൈജു രാജന്‍ (കെ. ഇ. കുവൈറ്റ്‌ ചാപ്റ്റര്‍), മീഡിയ കോർഡിനേറ്റർ ജോണ്‍ലി തുണ്ടിയിൽ (കെ. ഇ. കുവൈറ്റ്‌ ചാപ്റ്റര്‍), ബ്രദര്‍ ഷിബു വി. സാം എന്നിവര്‍ ഈ ചടങ്ങിൽ പങ്കെടുത്തു.

post watermark60x60

-ADVERTISEMENT-

You might also like