ക്രൈസ്‌തവ എഴുത്തുപുര സൗരാഷ്ട്ര-കച്ച് യൂണിറ്റ് വി.ബി.എസിന് തുടക്കമായി

ഗുജറാത്ത്‌ : ക്രൈസ്തവ എഴുത്തുപുര സൗരാഷ്ട്ര- കച്ച് യൂണിറ്റും, ട്രാൻസ്‌ഫോമേഴ്സ് ഇന്ത്യയും സംയുക്തമായി നടത്തുന്ന ‘സൂപ്പര്‍ ഹീറോസ് ഓഫ് ഫെയ്ത്ത്’ വി ബി എസ് – 2022 ഇന്ന് ആരംഭിച്ചു. സാം സ്കറിയയുടെ പ്രാർഥനയോടെ ആരംഭിച്ച വിബിഎസ് ക്രൈസ്തവ എഴുത്തുപുര ഗുജറാത്ത് ചാപ്റ്റർ പ്രസിഡന്റ് പാസ്റ്റർ ബിനുമോൻ ബേബി ഉത്ഘാടനം ചെയ്തു. സോങ്ങ്, ആക്ഷൻ സോങ്ങ്, ബ്രേക്ക് ഔട്ട് ക്ലാസ്, ഫാമിലി മീറ്റ്, ഡിവോഷൻ തുടങ്ങിയ പ്രോഗ്രാമുകൾ രാവിലെ 10 മണി മുതല്‍ 12 മണി വരെ നടന്നു. യൂണിറ്റ് പ്രസിഡൻറ് പാസ്റ്റര്‍ റെജി എബ്രഹാം പ്രാർത്ഥനയും ആശിർവാദവും നൽകി. വി.ബി.എസ് വ്യാഴാഴ്ച സമാപിക്കും.
Zoom id:894 6534 3874
Password :vbs2022

-ADVERTISEMENT-

You might also like