സിസ്റ്റർ ജെന്നിഫർ എബ്രഹാമിന്റെ സംസ്കാരം തിങ്കളാഴ്ച യു.കെയിൽ

KE News Desk l London, UK

 

post watermark60x60

ലെസ്റ്റർ / (യു.കെ): മെയ് 1 ന് നിത്യതയിൽ പ്രവേശിച്ച യൂണിവേഴ്സൽ പെന്തെക്കൊസ്തൽ ചർച്ച് (റ്റി.പി.എം) ലെസ്റ്റർ സഭാശുശ്രൂഷക സിസ്റ്റർ ജെന്നിഫർ എബ്രഹാമിന്റെ സംസ്കാര ശുശ്രൂഷ മെയ് 16 തിങ്കളാഴ്ച രാവിലെ 10.30 ന് ലെസ്റ്റർ 15 രേവൻസ് ബ്രിഡ്ജ് ഡ്രൈവിലെ മാർ സെന്ററിലും (LE4 0BZ) തുടർന്ന് സംസ്കാരം 1.30 ന് ലെസ്റ്റർ ഗ്രെയ്‌ബി റോഡിലുള്ള ഗിൽറോസ് സെമിത്തേരിയിൽ (LE3 9QG) നടക്കും. അനുസ്മരണ യോഗം ഉച്ചകഴിഞ്ഞു 3 ന് മാർ സെന്ററിൽ നടക്കും.
പതിറ്റാണ്ടുകളോളം ശ്രീലങ്ക, ആസ്‌ട്രേലിയ, യു.കെ എന്നിവിടങ്ങളിൽ സഭയുടെ ശുശ്രൂഷകയായിരുന്നു. പരേത ശ്രീലങ്കൻ സ്വദേശിനിയാണ്.

-ADVERTISEMENT-

You might also like