ഐ പി സി മിഡ്‌വെസ്റ്റ് റീജിയൻ സോദരി സമാജത്തിന് പുതിയ നേതൃത്വം

വാർത്ത: ഫിന്നി രാജു ഹൂസ്റ്റണ്‍

ഡാളസ്: ഡാളസിലുള്ള ഐ.പി.സി ടാബര്‍നാക്കളിൽ മാര്‍ച്ച് 26-നു കൂടിയ ഐ.പി.സി മിഡ്‌വെസ്റ്റ് റീജിയന്റെ സോദരി സമാജം ജനറല്‍ ബോഡിയില്‍ അടുത്ത മൂന്നു വര്‍ഷത്തേക്കുള്ള പുതിയ ഭരണസമിതിയെ തെരഞ്ഞെടുത്തു.

പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട കൊച്ചുമോൾ ജെയിംസ് ഓസ്റ്റിൻ വര്ഷിപ് സെന്റര്
ചർച്ചിന്റേ സീനിയർ പാസ്റ്റർ ജെയിംസ് പി എബ്രഹാമിന്റെ ഭാര്യയാണ്. മുമ്പ് ഐപിസി സൗത്ത് ഈസ്റ്റേൺ റീജിയൻ സോദരി സമാജം പ്രസിഡന്റായിരുന്നു. ഇതിനുമുമ്പ് നിരവധി അമേരിക്കൻ മലയാളി കോൺഫറൻസുകളിൽ അവർ പ്രസംഗിച്ചിരുന്നു.വൈസ് പ്രസിഡന്റ് ബ്ലെസി മേരി സാം ഇതേ സംഘടനയുടെ വൈസ് പ്രസിഡന്റായി 2017 മുതൽ സേവനമനുഷ്ഠിച്ചു.

തിരഞ്ഞെടുക്കപ്പെട്ട സെക്രട്ടറി രേഷ്മ തോമസ് നിലവിലെ ഐപിസി മിഡ്‌വെസ്റ്റ് റീജിയൻ പ്രസിഡൻറ് പാസ്റ്റർ ഷിബു തോമസിന്റെ ഭാര്യയാണ്, അവർ ലേഡീസ് കോൺഫറൻസിലെ അറിയപ്പെടുന്ന പ്രഭാഷക കൂടിയാണ്.

കൗൺസിൽ അംഗങ്ങളായി:ശാന്തമ്മ എബ്രഹാം ഒക്കലഹോമ, ലിസ്സി തോമസ് ഡാളസ്, ഷേർളി ജോൺസൺ ഡാളസ്, സെലിൻ ചാക്കോ ഹൂസ്റ്റൺ എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു.

ഐ.പി.സിയുടെ ഉത്തര അമേരിക്കയിലുള്ള ഏറ്റവും വലിയ റീജിയനുകളില്‍ ഒന്നാണ് മിഡ്‌വെസ്റ്റ് റീജിയന്‍. ഏതാണ്ട് 23 സഭകളുള്ള ഈ റീജിയന്‍ ഡാളസ്, ഒക്കലഹോമ, ഹൂസ്റ്റണ്‍, സാന്‍ അന്റോണിയോ, ഓസ്റ്റിന്‍ എന്നീ പട്ടണങ്ങളിലുള്ള ഐ.പി.സി സഭകളുടെ ഐക്യകൂട്ടായ്മയാണ്.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading