ലേഖനം: ദുഃഖ വെള്ളി | വീണ ഡിക്രൂസ്

യേശുക്രിസ്തു മനുഷ്യനായി ഈ ഭൂമിയിൽ വന്നു. മനുഷ്യരായ നമ്മുടെ പാപങ്ങളെല്ലാം സ്വയം വഹിച്ചു ഒരു യാഗമായി നമ്മെ ശത്രുവിന്റെ കയ്യിൽ നിന്നും വീണ്ടെടുത്തു. യേശു ഈ ലോകത്തു വന്നതും, മരിച്ചതുമെല്ലാം സർവ്വലോകത്തിനുമറിയാം. കാരണം യേശുവിന്റെ മരണത്തിനു ശേഷമാണ് കാലഘട്ടത്തെ എസി എന്നും, ബിസി എന്നും തിരിച്ചത്‌. അതിനാൽ തന്നെ ഈ ലോകത്തിനു മുൻപിൽ നമ്മുടെ കർത്താവ് ജീവിച്ചതിനും, മരിച്ചതിനും തെളിവുകൾ ഉണ്ട്. ഒരിക്കലായിട്ടു മരിക്കയും, ഉയർത്തെഴുന്നേൽക്കുകയും ചെയ്തവനാണ് ക്രിസ്തു. ഇന്ന് ലോകമെമ്പാടുമുള്ളവർ ദുഃഖവെള്ളി(good friday)ആഘോഷിക്കുന്നു. ക്രിസ്തുവിന്റെ മരണത്തിന്റെ ഓർമസൂചകമായിട്ടാകുന്നു ഇത്‌. അന്നത്തെ ദിവസത്തെ ഒരു പ്രത്യേക ദിവസമായി കാണുന്നു. ജീവിച്ചിരുന്ന കാലത്തെല്ലാം താൻ മരിക്കേണ്ടുന്ന ആവശ്യകതയെകുറിച്ചു കർത്താവ് പലപ്രാവശ്യം പറഞ്ഞിട്ടുണ്ട്. അങ്ങനെ പറയരുത് എന്ന് പറഞ്ഞ് പത്രോസിനെ കർത്താവ് ശാസിക്കുകയും ചെയ്തു.കർത്താവായ യേശുവിന്റെ ജനനത്തെ വിശ്വസിക്കാത്ത ദൈവത്തിന്റെ സ്വന്തം ജനമായ യഹൂദരത്രേ കർത്താവിനെ കൊല്ലാൻ ഏൽപ്പിച്ചു കൊടുത്തത്. എന്നാൽ അത് മുന്നമെ അറിഞ്ഞിരുന്ന ദൈവം അതിനെ മനുഷ്യകുലത്തിന് മുഴുവൻ നന്മയ്ക്കായി തീർത്തു. ശത്രു നമുക്കെതിരെ തിന്മ ചെയ്താൽ ദൈവമതിനെ നമ്മുടെ നന്മക്കയായി മാറ്റുന്നു. ക്രിസ്തു മരിച്ചാൽ എല്ലാം കഴിഞ്ഞു എന്ന് ശത്രുക്കൾ വിശ്വസിച്ചു. എന്നാൽ മരണശേഷം ക്രിസ്തു ഉയിർത്തെഴുന്നേറ്റു എന്നു മാത്രമല്ല, ശത്രുവിന്റെ തല തല്ലിത്തകർക്കുകയും ചെയ്തു. മരണവും തനിക്കു മുന്നിൽ കീഴടങ്ങുമെന്നു കർത്താവു നമുക്ക് കാണിച്ചു തന്നു. അതിനാൽ തന്നെ നമ്മുടെ ജീവിതത്തിൽ നാം ഏറ്റവും അധികം ഭയപ്പെട്ടിരുന്ന മരണാധികാരിയായ ശത്രുവിന്റെ തലയെ തകർത്തു നമ്മെ വീണ്ടെടുക്കുക മാത്രമല്ല, നമ്മെ നിത്യജീവനിലേക്കും കർത്താവ് കടത്തി. ഇന്നും ജീവിക്കുന്ന, നമുക്കായി പക്ഷവാദം ചെയ്യുന്നവനാണ് നമ്മുടെ കർത്താവ്. ലോകത്തെ ജയിച്ചു ദൈവത്തിന്റെ വലഭാഗത്തു താനിരിക്കുന്നു. നാം പ്രതീക്ഷിക്കാത്ത സമയത്തു കർത്താവ് വീണ്ടും വരുവാനിടയാകും. അതിനായിട്ടാണ് നാം ഒരുങ്ങേണ്ടത്. കർത്താവ് മരിച്ചദിവസം മാത്രമല്ല നാം കർത്താവിനെ ഓർക്കേണ്ടത്.എല്ലാദിവസവും നാം അവനെ ഓർക്ക. നമ്മുടെ കർത്താവു നമ്മിൽ നിത്യമായി വാഴുവാൻ ആഗ്രഹിക്ക. നമ്മെക്കുറിച്ചുള്ള കർത്താവിന്റെ ആഗ്രഹവും അതാകുന്നുവല്ലോ.

യോഹന്നാൻ 16 : 7. എന്നാൽ ഞാൻ നിങ്ങളോടു സത്യം പറയുന്നു; ഞാൻ പോകുന്നതു നിങ്ങൾക്കു പ്രയോജനം; ഞാൻ പോകാഞ്ഞാൽ കാര്യസ്ഥൻ നിങ്ങളുടെ അടുക്കൽ വരികയില്ല; ഞാൻ പോയാൽ അവനെ നിങ്ങളുടെ അടുക്കൽ അയക്കും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.