ഐ.പി.സി ബാംഗ്ലൂർ ഈസ്റ്റ് സെന്റർ 15-ാമത് വാർഷിക കൺവൻഷൻ ഏപ്രിൽ 15 മുതൽ

വാർത്ത: ജോമോൻ ജോൺ ചമ്പക്കുളം

 

ബെംഗളുരു: ഐപിസി കർണാടക സ്റ്റേറ്റ് ബാംഗ്ലൂർ ഈസ്റ്റ് സെന്റർ 15-ാമത് വാർഷിക കൺവൻഷൻ ഏപ്രിൽ 15 മുതൽ 17 വരെ (വെള്ളി, ശനി, ഞായർ) രാജപാളയം ഐപിസി ശാലോം സഭാഹാളിൽ നടക്കും.
15 ന് വൈകിട്ട് ഈസ്റ്റ് സെന്റർ പ്രസിഡന്റ് പാസ്റ്റർ വർഗീസ് മാത്യു കൺവൻഷൻ ഉദ്ഘാടനം ചെയ്യും.
ദിവസവും വൈകിട്ട് 6 മുതൽ 8:30 വരെ നടക്കുന്ന കൺവൻഷനിൽ പാസ്റ്റർ മാരായ ജോസ് മാത്യു ( ഐ പി സി കർണാടക വൈസ് പ്രസിഡന്റ്‌) ,പോൾ ഗോപാലകൃഷ്ണൻ, ബിനോയ് ഈപ്പൻ (കേരള) എന്നിവർ പ്രസംഗിക്കും.
സെന്റർ പി.വൈ.പി.എ നേതൃത്വം നൽകുന്ന കൺവൻഷൻ ക്വയർ ഗാനശുശ്രൂഷ നിർവഹിക്കും.
ശനിയാഴ്ച വൈകിട്ട് 4 മുതൽ 6 വരെ സെന്റർ പി. വൈ. പി. എ, സൺ‌ഡേ സ്കൂൾ, സോദരി സമാജം സംയുക്ത വാർഷിക യോഗവും നടക്കും.
ഞായറാഴ്ച രാവിലെ 9.30 ന് വൈറ്റ് ഫീൽഡ് എലിം സെന്ററിൽ വച്ച് നടക്കുന്ന സംയുക്ത ആരാധനയോടെ കൺവെൻഷൻ സമാപിക്കും.

-Advertisement-

You might also like
Comments
Loading...