മക്കൾക്ക് നൽകുവാൻ കഴിയുന്ന ഏറ്റവും വലിയ സമ്മാനം ദൈവത്തിലുള്ള വിശ്വാസം : പാസ്റ്റർ ഏബ്രഹാം ജോസഫ്

തിരുവല്ല : 2022 – 2024 സി ഇ എം ജനറൽ കമ്മിറ്റിയുടെ പ്രവർത്തനങ്ങളുടെ ആരംഭമായി 21 ദിന ഉപവാസ പ്രാർത്ഥനയ്ക്ക് ഇന്നലെ തുടക്കമായി. സി ഇ എം ജനറൽ പ്രസിഡന്റ് പാസ്റ്റർ ജോമോൻ ജോസഫ് പ്രഥമ മീറ്റിംഗിന് അദ്ധ്യക്ഷത വഹിച്ചു. ശാരോൻ ഫെലോഷിപ്പ് ചർച്ച് നാഷണൽ പ്രസിഡന്റ് പാസ്റ്റർ ഏബ്രഹാം ജോസഫ് ഉദ്ഘാടനവും മുഖ്യസന്ദേശവും നൽകി. മക്കൾക്ക് നൽകുവാൻ കഴിയുന്ന ഏറ്റവും വലിയ സമ്മാനം ദൈവത്തിലുള്ള വിശ്വാസമാണെന്ന് അദ്ദേഹം വ്യക്തമാക്കി. മാതൃകയുള്ള ജീവിതം നയിച്ച ഭക്തരായ മാതാപിതാക്കളുടെ തലമുറ ദൈവത്താൽ അനുഗ്രഹിക്കപ്പെട്ടു. തികഞ്ഞ മാതൃകയും പ്രാർത്ഥനയും ഉള്ളവരായി സി ഇ എം പ്രവർത്തകർ മുന്നോട്ടുവരണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

post watermark60x60

പാസ്റ്റർ റിവിൻ , പാസ്റ്റർ ശൈലേഷ് , പാസ്റ്റർ ഗോഡ്സൻ തുടങ്ങിയവർ വിവിധ വിഷയങ്ങൾക്കായി പ്രാർത്ഥിച്ചു. സി ഇ എം ജനറൽ സെക്രട്ടറി പാസ്റ്റർ സാംസൻ തോമസ് , ജനറൽ കോർഡിനേറ്റർ പാസ്റ്റർ ഹാബേൽ പി ജെ , പ്രയർ കോർഡിനേറ്റർ പാസ്റ്റർ ജോസ് ജോർജ് പ്ലാപ്പള്ളി എന്നിവർ ഉപവാസ പ്രാർഥനയ്ക്ക് നേതൃത്വം നൽകി. പാസ്റ്റർ സാം തോമസ് ( ഖത്തർ ) സമാപന പ്രാർത്ഥനയും ആശിർവാദവും നൽകി. ഉപവാസ പ്രാർത്ഥന മെയ്‌ 1ന് സമാപിക്കും.

-ADVERTISEMENT-

You might also like