ഉഷ്ണതരംഗം ശക്തിപ്രാപിക്കും : യെല്ലോ അലേര്‍ട്ട് നല്‍കി കാലാവസ്ഥ വകുപ്പ്

KE News Desk l New Delhi, India

 

post watermark60x60

ന്യൂഡൽഹി : ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഉഷ്ണതരംഗം കൂടുതല്‍ ശക്തമാകാന്‍ സാധ്യത. അടുത്ത പത്ത് ദിവസം ചൂട് കടുക്കുമെന്നാണ് സൂചന.
താപനില 42 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാനുള്ള സാധ്യതയുണ്ട്. ഉഷ്ണ തംരംഗം കടുത്ത പശ്ചാത്തലത്തില്‍ ഡല്‍ഹിയില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലേര്‍ട്ട് നല്‍കി. ഡല്‍ഹി, ജമ്മുകശ്മീര്‍, ഹാമാചല്‍പ്രദേശ്, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, ഹരിയാന, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളിലും കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്.

ഏപ്രില്‍ 8 ആകുമ്ബോഴേക്കും താപനില 42 ഡിഗ്രിയില്‍ വരെയെത്തുമെന്നാണ് പ്രവചിക്കപ്പെടുന്നത്. ഉത്തരേന്ത്യയില്‍ പലസംസ്ഥാനങ്ങളിലും താപനില 40 ഡിഗ്രി കടന്നിട്ടുണ്ട്. 122 വര്‍ഷത്തിനിടെ ആദ്യമായാണ് ഈ വിധത്തില്‍ ഉത്തരേന്ത്യയില്‍ ചൂട് ഉയരുന്നത്.പടിഞ്ഞാറന്‍ രാജസ്ഥാന്റെ മിക്ക ഭാഗങ്ങളിലും ഹിമാചല്‍ പ്രദേശിലെയും ഡല്‍ഹിയിലെയും ഒറ്റപ്പെട്ട പോക്കറ്റുകളിലും ഉഷ്ണതരംഗം ശക്തമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Download Our Android App | iOS App

രാജസ്ഥാനിലെ ബാര്‍മറിലാണ് ഏറ്റവും ഉയര്‍ന്ന താപനില രേഖപ്പെടുത്തിയത്. 43.6 ഡിഗ്രി സെല്‍ഷ്യസാണ് ബാല്‍മറില്‍ രേഖപ്പെടുത്തിയത്. ഹിമാചല്‍ പ്രദേശ്, ജമ്മു, വിദര്‍ഭ, ഗുജറാത്ത് എന്നിവിടങ്ങളില്‍ ഉഷ്ണതരംഗം ശക്തിപ്രാപിക്കാന്‍ സാധ്യതയുണ്ടെന്ന് ഐഎംഡി അറിയിച്ചു. അടുത്ത അഞ്ച് ദിവസത്തേക്ക് രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ ചൂട് ഉയരും. അതേസമയം കേരളം ഉള്‍പ്പെടെയുള്ള പല ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും ശക്തമായ മഴ ലഭിക്കുന്നുണ്ട്.

-ADVERTISEMENT-

You might also like