ക്രൈസ്തവ എഴുത്തുപുര ഒന്റാറിയോ യൂണിറ്റിന് (കാനഡ) പുതിയ നേതൃത്വം
KE News Desk l Ontario, Canada

കാനഡ: ക്രൈസ്തവ എഴുത്തുപുര ഒന്റാറിയോ യൂണിറ്റിന്റെ 2022 – 2023 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഏപ്രിൽ മുന്ന് ഞായാറാഴ്ച വൈകിട്ട് ക്രൈസ്തവ എഴുത്തുപുര ഒന്റാറിയോ യൂണിറ്റിന്റെ പ്രസിഡന്റ് ഇവാ. ജിജി കുരുവിളയുടെ അധ്യക്ഷതയിൽ സൂം പ്ലാറ്റ്ഫോമിലൂടെ നടന്ന മീറ്റിങ്ങിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. ക്രൈസ്തവ എഴുത്തുപുര ജനറൽ സെക്രട്ടറി ഇവാ. എബിൻ അലക്സും, ബ്രദർ ഷേബു തരകനും, കാനഡ ചാപ്റ്റർ പ്രതിനിധികളും സന്നിഹിതരായിരുന്നു.
ഭാരവാഹികൾ:
ഇവാ. ജിജി കുരുവിള (പ്രസിഡന്റ്), ബ്രദർ ബിജു പി സാം (വൈസ്-പ്രസിഡന്റ്), ബ്രദർ ലിജിൻ ജോൺ സാം (സെക്രട്ടറി), സിസ്റ്റർ ദീപാ ജോൺസൻ (ജോയിന്റ് സെക്രട്ടറി), ബ്രദർ നിമിഷ് എബ്രഹാം (ട്രഷറർ), ബ്രദർ ടോണി ജോസഫ് (ഇവാഞ്ചിലിസം കോർഡിനേറ്റർ), സിസ്റ്റർ സോണിയ ജോസഫ് പുത്തേട്ട് (അപ്പർ റൂം കോർഡിനേറ്റർ), ബ്രദർ ജെരേഷ് ഫ്രാൻസിസ് (ന്യൂസ് കോർഡിനേറ്റർ), എക്സിക്യൂട്ടീവ് മെമ്പേഴ്‌സ്: ബ്രദർ വർഗ്ഗിസ് ഈശോ, ബ്രദർ സാം ഫിലിപ്പ്, ബ്രദർ ജോമി ചാക്കോ, ബ്രദർ സെയിൻ മാത്യു (ചാപ്റ്റർ പ്രധിനിധി). പുതിയ കമ്മിറ്റി ഏപ്രിൽ നാലിന് ചുമതലയേറ്റു.


- Advertisement -

Comments are closed.