ചെറുകഥ: സ്തോത്രം എന്ന തേരാളി | സജോ കൊച്ചുപറമ്പില്‍

ഡ്രൈവിഗ് ലൈസന്‍സ് ആദ്യമായി കൈയ്യിലേക്കു കിട്ടുമ്പോള്‍ അയാളുടെ മനസ്സു പറഞ്ഞു,
” ഞാനും ഡ്രൈവറാണ് ”
ഇനി നാലാള്‍കൂടുന്ന കവലയിലും വാഹനങ്ങള്‍ ചീറിപ്പായുന്ന ഹൈവേകളിലും എന്റെ ഡ്രൈവിംഗ് മികവ് ഒന്നു കാണിക്കണം .
അങ്ങനെ ഒക്കെ ആയിരുന്നു ആഗ്രഹമെങ്കിലും കഷ്ടകാലത്തിന് വീടിനു ചുറ്റിലും വണ്ടി ഒാടിച്ചു നടക്കാനായിരുന്നു അയാളുടെ യോഗം .

post watermark60x60

അങ്ങനെ ഇരിക്കെ ഒരിക്കല്‍ ഒരു പത്തിരുന്നുറു കിലോമീറ്റര്‍ ഡ്രൈവ് ചെയ്യാന്‍ ഒരു അവസരം ഒത്തു,
അന്നാദ്യമായി തന്റെ ഡ്രൈവിംഗ് മികവ് കെട്ടിയോളുടെ മുന്‍പില്‍ കാണിക്കാനോരു അവസരം കിട്ടുകയാണ് .
അയാള്‍ അന്ന് കെട്ടിയോളെ കൂട്ടി വീട്ടില്‍ നിന്നും ഇറങ്ങി പറ്റാവുന്ന വേഗതയില്‍ വാഹനം പറപ്പിച്ചു .
അന്നാണ് അയാള്‍ ആ കാര്യം ശ്രദ്ധിച്ചത് വാഹനത്തിന്റെ വേഗത കൂ ടുന്നതിനനുസരിച്ച് കെട്ടിയോളുടെ വായില്‍ നിന്നും സ്തോത്രം മുഴങ്ങി കേള്‍ക്കുന്നു .

ആദ്യമോക്കെ അയാളാ സ്തോത്രത്തിന്റെ ശബ്ദം ആസ്വദിച്ചെങ്കിലും പതിയെ അയാളില്‍ അതോരു വലിയ അസ്വസ്ഥത സൃഷ്ടിച്ചു .
എതിരെ വാഹനം വരുമ്പോളും വലിയ വളവുകള്‍ വരുമ്പോളുമെല്ലാം അവളുടെ വായില്‍ നിന്ന് സ്തോത്രം മുഴങ്ങികൊണ്ടിരുന്നു .
അവസാനം സഹികെട്ട് അയാള്‍ അവളോടു പറഞ്ഞു ,
ഒന്നു നിര്‍ത്തുമോ നിന്റെ ഈ സ്തോത്രം പറച്ചില്‍ ??
അതിന് കെട്ടിയോളുടെ മറുപടിയും അയാളെ പ്രകോപിപ്പിച്ചു .
ഞാന്‍ ഇവിടിരുന്ന് സ്തോത്രം പറയുന്നതുകൊണ്ടാ അപകടം ഒന്നും ഇല്ലാതെ വണ്ടി മുന്നോട്ടു പോകുന്നെ .
അതു ശെരി അപ്പോള്‍ ഞാന്‍ കഷ്ടപ്പെട്ടു ലൈസന്‍സ്സ് എടുത്തത് വെറുതെ .
എന്നാല്‍ പിന്നെ നീ ഈ സീറ്റിലോട്ടു കയറി ഇരിക്ക് സ്തോത്രം പറഞ്ഞാല്‍ വണ്ടി പോകുമോ എന്ന് നമുക്ക് നോക്കാം ???
അന്ന് അവരുടെ ജീവിതത്തില്‍ അവിടെ തുടങ്ങിയതാണ് സ്തോത്രം പറഞ്ഞുള്ള ആ തര്‍ക്കം അതങ്ങനെ വാഹനത്തിന്റെ വേഗതകൂട്ടിയും സ്തോത്രത്തിന്റെ ശബ്ദം ഉയര്‍ത്തിയും അപകടമോന്നും കൂടാതെ മുന്നോട്ടു നീങ്ങി .

Download Our Android App | iOS App

അങ്ങനെ ഇരിക്കെ ഒരിക്കല്‍ കാത്തിരുന്ന് ദുബായിലേക്ക് അയാള്‍ക്കോരു വിസ കിട്ടി അവിടെ ഡ്രൈവറായിട്ട് ജോലികിട്ടി.
ആദ്യ ദിവസം തന്നെ വാഹനവുമായി തനിച്ചു യാത്രചെയ്യുമ്പോള്‍ സ്തോത്രം കേള്‍ക്കാത്തോരു ഡ്രൈവിംഗ് അനുഭവം അയാള്‍ക്കു കിട്ടി .
ലഭിച്ച അവസരത്തില്‍ വാഹനത്തിന്റെ വേഗത അയാളറിയാതെ കൂടിപ്പോയി.
മുന്‍പിലോരു സിഗ്നലില്‍ മറ്റുവാഹനങ്ങള്‍ കാത്തു കിടക്കുന്നത് അകലെന്നെ അയാള്‍ കണ്ടിരുന്നു ,
പക്ഷെ തന്റെ വാഹനത്തിന്റെ അമിതവേഗത കാരണം വാഹനത്തിന്റെ നിയന്ത്രണം വിട്ടു സിഗ്നല്‍ കാത്തുകിടന്നിരുന്ന വാഹനവ്യൂഹത്തിലേക്ക് അയാളുടെ കാര്‍ ഇടിച്ചുകയറി .

ശരീരമാസകലം മുറിവേറ്റ് മരണത്തോടു മല്ലിട്ട ശേഷം അയാള്‍ ജീവിതത്തിലേ ക്കു തിരിച്ചു വന്നു .
അപകടത്തിനു ശേഷം ഏതാണ്ട് രണ്ടു വര്‍ഷങ്ങള്‍ക്കിപ്പുറം അയാള്‍ വീണ്ടും വാഹനം ഒാടിച്ചു .
ഇന്ന് വാഹനത്തില്‍ വീണ്ടും സ്തോത്രത്തിന്റെ മുഴക്കമുണ്ട് ആ ശബ്ദം തന്റെ കാലുകളെയും തലച്ചോറിനേയും തന്റെ യാത്രയെയും നിയന്ത്രിക്കുന്നതായി അന്നയാള്‍ക്ക് തോന്നി .
അയാള്‍ വീണ്ടും കെട്ടിയോളുടെ മുഖത്തെക്കു നോക്കി അല്പം ഭയംകലര്‍ന്നമുഖത്തെ ചുണ്ടുകളില്‍ നിന്ന് അപ്പോളും സ്തോത്രത്തിന്റെ ശബ്ദം പുറത്തെക്കു വരുന്നുണ്ടായിരുന്നു ,
അവളോടു തര്‍ക്കിക്കാനാവാതെ അയാള്‍ സ്തോത്രത്തിന്റെ ശബ്ദത്തിനു ചെവികൊടുത്തു !

സജോ കൊച്ചുപറമ്പിൽ

-ADVERTISEMENT-

-ADVERTISEMENT-

You might also like