കവിത: ധരണിയ്ക്കായ്… | രാജേഷ് മുളന്തുരുത്തി

വെളിച്ചമുണ്ടാകട്ടെ, എന്ന – രുളിയോൻ
വെള്ളത്തേയും വിളിച്ചുവരുത്തി
വിതാനത്തിൻ മേൽകീഴായ്
വെള്ളങ്ങളെ വേർതിരിച്ചോൻ
ധരണിയ്ക്കായ് ധാരയൊരുക്കി
പെയ്തിറങ്ങി മഴയായ്, പെരുമഴയായ്‌….
ധരണിയ്ക്കായ് ധാരയൊരുക്കി
പെയ്തിറങ്ങി മഴയായ്, പെരുമഴയായ്‌…….

post watermark60x60

വിണ്ടു വരണ്ട ഭൂമിതൻ വിരിമാർവ്വിൽ
അറുതിയില്ലാ വറുതിയിലും
വിരാമമായെത്തും ഇടവപ്പാതിയും
സുഖനിദ്രയേകുവാൻ ശുഭഭാവി നേരുവാൻ
കരളലിയും കരുതലായ്
കാരുണ്യവാനെത്തും…..
കരളലിയും കരുതലായ്
കാരുണ്യവാനെത്തും…..

രാജേഷ് മുളന്തുരുത്തി

-ADVERTISEMENT-

-ADVERTISEMENT-

You might also like