തീഷ്ണമായ ശോധനകളില്‍ സഹനപാതയില്‍ മുന്നേറക പാസ്റ്റര്‍ എ. റ്റി. ജോസഫ്

ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് ജനറൽ കൺവൻഷൻ - രണ്ടാം ദിവസം


മുളക്കുഴ: ക്രൈസ്തവ വിശ്വാസത്തിന്റെ പരിശോധന അഗ്നിശോധനയാണ്. ആ അഗ്നിശോധനകളുടെ നടുവിലൂടെയാണ് ദൈവസഭ കടന്നു പോയത് എന്ന് പാസ്റ്റര്‍ എ.റ്റി. ജോസഫ് പ്രസ്താവിച്ചു. ചര്‍ച്ച് ഓഫ് ഗോഡ് ഇന്‍ ഇന്‍ഡ്യാ കേരളാ സ്റ്റേറ്റ് 99-ാമത് ജനറല്‍ കണ്‍വന്‍ഷന്റെ രണ്ടാം ദിവസത്തെ പൊതുയോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തീഷ്ണമായ ശോധനകളിലും സത്യവിശ്വാസത്തെ തള്ളിക്കളയാതെ ജീവിത പാതയില്‍ മുന്നേറണം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാസ്റ്റര്‍ റ്റി. എ. ജോര്‍ജ് അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ പാസ്റ്റര്‍മാരായ ജെയ്‌സ് പാണ്ടനാട്, പി.സി. ചെറിയാന്‍ എന്നിവര്‍ ദൈവവചന ശുശ്രൂഷ നിര്‍വ്വഹിച്ചു. പാസ്റ്റര്‍മാരായ ലൈജു നൈനാന്‍, എ.പി. അഭിലാഷ്, തോമസ്‌കൂട്ടി ഏബ്രഹാം, കെ.ജി ജോണ്‍, ബ്രദര്‍ അജി കുളങ്ങര തുടങ്ങിയവര്‍ പ്രസംഗിച്ചു.കണ്‍വന്‍ഷനില്‍ നാളെ (ശനിയാഴ്ച)
ശതാബ്ദി കണ്‍വന്‍ഷന്‍ ആഘോഷ പരിപാടികളുടെ ഉദ്ഘാടനം സ്റ്റേറ്റ് ഓവര്‍സിയര്‍ റവ. സി.സി. തോമസ് നിർവഹിക്കും
കൗൺസിൽ സെക്രട്ടറി പാസ്റ്റര്‍ സജി ജോര്‍ജ് അദ്ധ്യക്ഷത വഹിക്കുന്ന കൺവൻഷനിൽ
പാസ്റ്റര്‍മാരായ റ്റി.എം. മാമ്മച്ചന്‍, അനീഷ് ഏലപ്പാറ, റെജി ശാസ്താംകോട്ട തുടങ്ങിയവർ പ്രസംഗിക്കും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.