ഹൂസ്റ്റൺ (ഐ.പി.സി) ഫെലോഷിപ്പന് പുതിയ ഭാരവാഹികൾ

Kraisthava Ezhuthupura News

യു.സ്.എ: ഹൂസ്റ്റണിലുള്ള ഇന്ത്യ പെന്തെക്കോസ്തു ദൈവ സഭകളുടെ ഐക്യകൂട്ടായ്മയായ ഐ.പി.സി. ഹൂസ്റ്റൺ ഫെലോഷിപ്പനു 2022ലെ പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തു.പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ട പാസ്റ്റർ ഡോ.ഷാജി ഡാനിയേൽ ഹൂസ്റ്റൺ ക്രിസ്ത്യൻ അസംബ്ലിയുടെ സീനിയർ പാസ്റ്ററാണ്. ഐ.പി.സി ഡൽഹി സ്റ്റെയ്റ്റിന്റെ പ്രസിഡന്റ് കൂടിയായ ഡോ.ഷാജീ ഡാനിയേൽ, ഹൂസ്റ്റൺ ബൈബിൾ സെമിനരിയുടെ സ്ഥാപകൻ കൂടിയാണ്.വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട പാസ്റ്റർ തോമസ് കുര്യൻ ഐ.പി.സി. നാഗാലാന്റ് സ്റ്റേറ്റിന്റെ പ്രസിഡന്റും, അറിയപ്പെടുന്ന എഴുത്തുകാരനും, ക്രിസ്ത്യൻ മീഡിയ അസോസിയേഷൻ(CMA) അന്തർദേശീയ ചെയർമാനും കൂടിയാണ്. സെക്രട്ടറി ജോയി തുമ്പമൺ രു മാദ്ധ്യമ പ്രവർത്തകനും വിവിധ നാഷ്ണൽ കോൺഫറൻസുകളുടെ നാഷ്ണൽ സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്. ഹാർവെസ്റ്റ് റ്റി.വി.യു.എസ്.എ.യുടെ ഡയറക്ടറും കൂടിയാണ്. ട്രഷറാർ ജേക്കബ് ജോൺ മികച്ച ഒരു സംഘാടകനാണ്. വാർഷിപ്പ് കോർഡിനേറ്റേഴ്സ് ആയി കെ.ഏ.തോമസ്, കെ.സി.ജേക്കബ് എന്നിവരേയും, മിഷ്യൻ ആന്റ് ചാരിറ്റി കോർഡിനേറ്ററായി തോമസ് വറുഗീസും, ബോർഡ് മെമ്പെഴ്സ് ആയി ജോൺമാത്യു, സി.ജി.ഡാനിയേലും പ്രവർത്തിക്കുന്നു. ലേഡീസ് കോർഡിനേറ്ററായി സെനിൻ ചാക്കോ തിരഞ്ഞെടുക്കപ്പെട്ടു. യൂത്തു കോർഡിനേറ്ററായി പാസ്റ്റർ സാം അലക്സും മീഡിയ കോർഡിനേറ്ററായി സ്റ്റീഫൻ സാമുവേലും പ്രവർത്തിക്കുന്നു. സ്റ്റീഫൻ സാമുവേൽ അഡോണായി മീഡിയായുടെ സ്ഥാപകനാണ്. കൺവൻഷനുകൾ ഏകദിന സമ്മേളനങ്ങൾ, സെമിനാറുകൾ, ജീവകാരുണ്യ പ്രവർത്തനങ്ങളിലും ഈ സംഘടന പ്രവർത്തിക്കുന്നു.

post watermark60x60

വാർത്ത • ജോയി തുമ്പമൺ

-ADVERTISEMENT-

You might also like