ഷെയ്ഖ് ഹംദാൻ അവാർഡ് ക്രിസ്റ്റിന മേരി രാജന് ലഭിച്ചു

KE News Desk | London, UK

ഷാർജ: യുഎയിലെ പ്രശസ്തമായ ഷെയ്ഖ് ഹംദാൻ അവാർഡ് (കാറ്റഗറി 3-5, ഗ്രേഡ് 4) ശാലേം അസ്സെംബ്ലിസ് ഓഫ് ഗോഡ് ചർച്, ഷാർജ സഭാംഗങ്ങളായ രാജൻ സെബാസ്റ്റ്യൻ, റെനി സൂസൻ ദമ്പതികളുടെ മകളായ ക്രിസ്റ്റിന മേരി രാജന് ലഭിച്ചു. ക്രിസ് സെബാസ്റ്റ്യൻ ഏക സഹോദരനാണ്.

2022 മാർച്ച് 6 ന്, എക്സ്പോ 2020 ദുബായ് എസ്ക്സിബിഷൻ സെൻറ്ററിൽ നടന്ന വർണാഭമായ ചടങ്ങിൽ ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ, ഷെയ്ഖ് റാഷിദ് ബിൻ റാഷിദ് അൽ മക്തൂം എന്നിവർ ചേർന്ന് അവാർഡുകൾ സമ്മാനിച്ചു.

സ്കോളാസ്റ്റിക് കൂടാതെ കൊ-സ്കോളാസ്റ്റിക് പരമായ മികവുകളും, സാമൂഹിക, സാംസ്‌കാരിക വിഷയങ്ങളിലെ പ്രാഗല്ഭ്യവും കഴിവും പ്രകടിപ്പിക്കുന്ന വിദ്യാർഥികൾക്ക് ലഭിക്കുന്ന അവാർഡിനാണ് ഈ കൊച്ചുമിടുക്കി അർഹയായത്. ഷാർജ മില്ലെനിയും സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനിയാണ് ഈ 9 വയസ്സുകാരി. ക്രിസ്റ്റീന മോൾക്ക് ക്രൈസ്തവ എഴുത്തുപുരയുടെ അഭിനന്ദനങ്ങൾ!

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.