പാസ്റ്റർ ജെയിംസ് കുര്യാക്കോസിൻ്റെ സംസ്കാരം തിങ്കളാഴ്ച

റാന്നി: ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് വൈ.പി.സി.എ ഓർഗനൈസിങ് സെക്രട്ടറിയും സണ്ടേസ്കൂൾ അസിസ്റ്റെെൻ്റ് ഡയറക്ടറും റാന്നി ഏ സെൻ്റെർ മോതിരവയൽ സഭാശുശ്രൂഷകനുമായ,ചെറുകുളഞ്ഞി പരുത്തിയിൽ പാസ്റ്റർ ജെയിംസ് കുര്യാക്കോസിൻ്റെ(56) സംസ്കാര ശുശ്രൂഷ മാർച്ച് 14 തിങ്കളാഴ്ച നടക്കും.13 ഞായറാഴ്ച വൈകുന്നേരം 7:30 ന് ഐത്തല പാലത്തിന് സമീപമുള്ള പരുത്തിയിൽ ഭവനത്തിൽ ഭൗതീക ശരീരം കൊണ്ടുവരുകയും രാവിലെ 9 മുതൽ താൻ 8 വർഷം ശുശ്രൂഷിച്ച മോതിരവയൽ സഭയിൽ പൊതുദർശനത്തിന് വെയ്ക്കുകയും തുടർന്ന് റാന്നി പള്ളി ഭാഗം ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡിൽ രാവിലെ 10 മുതൽ 3 വരെ പൊതുദർശനവും അനുസ്മരണ ശുശ്രൂഷയും നടക്കും. അഞ്ചാനി സഭാ സെമിത്തേരിയിൽ ഭൗതീക ശരീരം സംസ്ക്കരിക്കും. പിതാവ്: പരേതനായ റ്റി.കെ കുര്യാക്കോസ്. മാതാവ്: ചിന്നമ്മ കുര്യാക്കോസ്. ഭാര്യ: ജിനി, മക്കൾ: മിൽക്ക, ബിൽഹാ, തിർസ. മരുമക്കൾ: ജിതിൻ പി. ആൻഡ്രൂസ്, പ്രിജിത്ത് ബി. തോമസ്.

 

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.