വിശപ്പിന് സ്വാന്തനമായി വീണ്ടും കെ.ഇ മഹാരാഷ്ട്ര ചാപ്റ്റർ

മുംബൈ:ക്രൈസതവ എഴുത്തുപുര മഹാരാഷ്ട്ര ചാപ്റ്ററിന്റെ നേത്യത്വത്തിൽ ഇന്നും പരേൽ ടാറ്റാ മെമ്മോറിയൽ ക്യാൻസർ ഹോസ്പിറ്റൽ കേന്ദ്രീകരിച്ച് 300 അധികം ഭക്ഷണ പൊതികൾ വിതരണം ചെയ്തു.ചികിൽസക്കായി ടാറ്റാ ഹോസ്പറ്റലിൽ എത്തുന്ന നിരാലംബരായ ആളുകൾക്ക് തുടർച്ചയായി എല്ലാ ശനിയാഴ്ചകളിലും ഒരു നേരത്തെ ഭക്ഷണം എത്തിക്കുവാൻ ക്രൈസതവ എഴുത്തുപുര മഹാരാഷ്ട്ര ചാപ്റ്ററിന് കഴിയുന്നു. വിശപ്പിന്റെ വില മനസ്സിലാക്കുന്ന സ്വമനസ്സുകളുടെ ഒരു പിടി സഹായം ഈ പ്രവർത്തനത്തിന് മുതല്ക്കൂട്ടാണ്. പാസ്റ്ററന്മാരായ ജിക്സൺ ജെയിംസ്, ഡെന്നി ഫിലിപ്പ്, മറ്റ് സഹോദരങ്ങളും പങ്കെടുത്തു. ഒരു നേരത്തെ വിശപ്പിന് “ഫീഡ് ദ ഹംഗറി” നിങ്ങൾക്കും പങ്കാളികളാകാം. ഈ പ്രവർത്തനത്തിൽ പങ്കാളികളാകവാൻ താല്പര്യപ്പെടുന്നവർ കെ.ഇ മഹാരാഷ്ട്ര ചാപ്റ്ററുമായി ബന്ധപ്പെടാവുന്നതാണ്.

post watermark60x60

-ADVERTISEMENT-

You might also like