പാസ്റ്റർ ഫിലിപ്പോസ് മാത്യു (73) അക്കരെ നാട്ടിൽ

പുനലൂർ : ഐ പി സി പുനലൂർ സെന്ററിലെ വന്മള ശുശ്രൂഷകൻ പാസ്റ്റർ ബിജു റ്റി. ഫിലിപ്പിന്റെ പിതാവും വളർഡി കൊച്ചായൻ എന്നു വിളിക്കുന്ന പാസ്റ്റർ റ്റി.പി. മാത്യുവിന്റെ മകൻ വണ്ടിപെരിയാർ തടത്തുകാലായിൽ വീട്ടിൽ പാസ്റ്റർ ഫിലിപ്പോസ് മാത്യു (73) നിത്യതയിൽ പ്രവേശിച്ചു. സംസ്കാര ശുശ്രൂക്ഷ ബുധനാഴ്ച രാവിലെ 8 ന് ഇളമ്പൽ ഭവനത്തിൽ കൊണ്ടു വന്ന ശേഷം 9 മുതൽ പുനലൂർ അഞ്ചൽ റൂട്ടിൽ ചുടുകട്ട ജംഗ്ഷനിലുള്ള ഫെയ്ത്ത് ലീഡേഴ്സ് ചർച്ചിൽ നടത്തിയ ശേഷം 1 ന് പ്ലാച്ചേരി സെമിത്തേരിയിൽ നടക്കും.

ഭാര്യ: തങ്കമ്മ ഫിലിപ്പോസ്

മക്കൾ: പാസ്റ്റർ ബിജു റ്റി. ഫിലിപ്പ്, മേഴ്സി, സൂസൻ

മരുമക്കൾ: പാസ്റ്റർ നോബിൾ ജോസഫ് , പാസ്റ്റർ ബിനു പുന്നൂസ്, ജെസി

സഹോദരങ്ങൾ: പാസ്റ്റർ റ്റി.എം.തോമസ്കുട്ടി (പത്തനാപുരം, ചർച്ച് ഓഫ് ഗോഡ് ) പാസ്റ്റർ പോൾ മാത്യു, (മാന്നാർ AG), കുഞ്ഞുമോൾ , (പുല്ലാട് ) ലിസിയമ്മ, (റാന്നി)

ദീർഘകാലം ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ ) ശുശ്രൂഷകനായിരുന്നു. പാമ്പനാർ കൊടുവാകരണം, വാളകം കുന്നക്കൽ , ഇടുക്കി കഞ്ഞിക്കുഴി, കനകകുന്ന്, വട്ടമൺ, പൂയപ്പള്ളി, നൂറനാട് നന്നാട്, പാമ്പാടി എന്നിവിടങ്ങളിൽ ശുശ്രൂഷിച്ചു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.