എക്സൽ വി ബി എസ് 2022: മാസ്റ്റേഴ്സ് ട്രെയിനിങ് കോഴഞ്ചേരിയിൽ

പത്തനംതിട്ട: വീണ്ടും ഒരു വി ബി എസ് കാലം വരവായി. ഈ വർഷവും വ്യത്യസ്തമായ ചിന്താവിഷയവുമായി എക്സൽ വി.ബി.എസ് എത്തിക്കഴിഞ്ഞു. Trending #1(Be the Best) (Hebrew 13-8) എന്ന ചിന്താവിഷയം അടിസ്ഥാനമാക്കിയ എക്സൽ വി.ബി.എസ് 2022 വി.ബി.എസ്സിന്റെ മാസ്റ്റേഴ്സ് ട്രെയിനിങ് മാർച്ച് 3 ന് കോഴഞ്ചേരി തെക്കേമല ശാരോൻ ചർച്ചിൽ വച്ച് നടക്കും.
ഇന്ത്യയുടെ പല സംസ്ഥാനങ്ങളിൽ നിന്നുള്ള എക്സൽ വി.ബി.എസ് ലീഡേഴ്സ് പങ്കെടുക്കും. തുടർന്ന് കേരളത്തിലെ പല ജില്ലകളിലും ഇന്ത്യയുടെ പല സംസ്ഥാനങ്ങളിലും എക്സൽ വി ബി എസ് ലീഡേഴ്സ് ഡയറക്ടേഴ്സ് പരിശീലനങ്ങൾക്ക് നേതൃത്വം നൽകും.
കണ്ണൂർ – മാർച്ച് 5
നിലമ്പൂർ – മാർച്ച് 12
പാലക്കാട് – മാർച്ച് 12
അടൂർ – മാർച്ച് 12
നെയ്യാറ്റിൻകര – മാർച്ച് 19
കോഴിക്കോട് – മാർച്ച് 19
കോട്ടയം – മാർച്ച് 19
പത്തനംതിട്ട – മാർച്ച് 26
തുടർന്ന് വയനാട്, തിരുവനന്തപുരം, ബാംഗ്ലൂർ, തെലുങ്കാന, ഡൽഹി, മഹാരാഷ്ട്ര, ഗുജറാത്ത് എന്നിവടങ്ങളിൽ പരിശീലനങ്ങൾ നടക്കും. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് മാത്രമായിരിക്കും പരിശീലനങ്ങൾ നടക്കുക.
മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നവർക്കാണ് പ്രവേശനം.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading