സി ഇ എം മല്ലപ്പള്ളി റീജിയന് പുതിയ ഭാരവാഹികൾ

KE News Desk l Mallappally, Kerala

post watermark60x60

മല്ലപ്പള്ളി: ക്രിസ്ത്യൻ ഇവാഞ്ചലിക്കൽ മൂവ്‌മെന്റ് (സി ഇ എം) മല്ലപ്പള്ളി റീജിയന് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
ഇന്നലെ കവുംങ്ങുംപ്രയാർ ശാരോൻ സഭയിൽ വെച്ച് നടന്ന റീജിയൻ സി.ഇ.എം ജനറൽ ബോഡി മീറ്റിംഗിൽ പാസ്റ്റർ റ്റി എം വർഗ്ഗീസ് (അസ്സോ: റീജിയൻ പാസ്റ്റർ) അദ്ധ്യക്ഷത വഹിച്ചു. പാസ്റ്റർ ജോബിൻ മണി പ്രാർത്ഥിച്ച് ആരംഭിച്ചു. പാസ്റ്റർ സാബു യോഹന്നാൻ സ്വാഗതം ആശംസിച്ചു. തുടർന്ന് അടുത്ത രണ്ടു വർഷത്തേക്കുള്ള റീജിയൻ സി.ഇ.എം കമ്മറ്റിയെ തെരെഞ്ഞെടുത്തു.
ഭാരവാഹികൾ :
പാസ്റ്റർ സാബു യോഹന്നാൻ
(പ്രസിഡന്റ്‌ ), പാസ്റ്റർ ജോബിൻ മണി (വൈസ് പ്രസിഡന്റ്‌), പാസ്റ്റർ ജോജി എബ്രഹാം (സെക്രട്ടറി), ജെഫിൻ വർഗീസ് (ജോ.സെക്രട്ടറി ), ജോബിൻ മാത്യു (ട്രഷറർ), പാസ്റ്റർ ബ്രിജി വർഗീസ്, ജസ്റ്റിൻ ജിജി, ജിൻസി ഷിബു (കമ്മിറ്റി അംഗങ്ങൾ ). തിരഞ്ഞെടുക്കപ്പെട്ടവർക്കായി കുമ്പനാട് സെന്റർ സെക്രട്ടറി പാസ്റ്റർ സാം കോശി അനുഗ്രഹിച്ചു പ്രാർത്ഥിച്ചു. പാസ്റ്റർ ജോജി ഏബ്രഹാം നന്ദി പ്രകാശിപ്പിച്ചു. പാസ്റ്റർ ബ്രിജി വർഗ്ഗീസ് സമാപന പ്രാർത്ഥനയും പാസ്റ്റർ T M വർഗ്ഗീസ് ആശിർവാദവും നൽകി.

-ADVERTISEMENT-

You might also like