ശാരോൻ സണ്ടേസ്കൂൾ അസോസിയേഷന് പുതിയ ഭരണ സമിതി

KE News Desk l Thiruvalla, Kerala

തിരുവല്ല: ശാരോൻ ഫെലോഷിപ്പ് ചർച്ച് സണ്ടേസ്കൂൾ അസോസിയേഷൻ്റെ 2022-2024 വർഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. പാസ്റ്റർ ഏബ്രഹാം മന്ദമരുതി (ഡയറക്ടർ), പാസ്റ്റർ ബ്ലസ്സൻ ജോർജ് (അസോ.ഡയറക്ടർ), റോഷി തോമസ് (ജനറൽ സെക്രട്ടറി), എബി ബേബി (അസോ. സെക്രട്ടറി), കെ.തങ്കച്ചൻ (ട്രഷറാർ), പ്രിൻസ് ജോസഫ് (എക്സാം കൺട്രോളർ),
പാസ്റ്റർ പി.എ. ചാക്കോച്ചൻ (ജനറൽ കോ-ഓർഡിനേറ്റർ), പാസ്റ്റർ സനു ജോസഫ് (ട്രെയ്നിംഗ് കോ-ഓർഡിനേറ്റർ), പാസ്റ്റർ റെജി പി. ശമുവേൽ (ഓർഗനൈസർ), പാസ്റ്റർ സാം കോശി(ലിറ്ററേച്ചർ സെക്രട്ടറി), പാസ്റ്റർ വിൻസെന്റ് മാത്യു (മീഡിയ സെക്രട്ടറി), കോശി മാത്യു, പാസ്റ്റർ സാംകുട്ടി ജോൺ, സിസ്റ്റർ സോണിയ എൽ., സിസ്റ്റർ സൂസൻ മാത്യു (അംഗങ്ങൾ) എന്നിവരാണ് ഔദ്യോഗിക ഭാരവാഹികൾ.
ഇന്ന് തിരുവല്ല ശാരോൻ ഓഡിറ്റോറിയത്തിൽ നടന്ന ജനറൽ ബോഡി മീറ്റിംഗിൽ വെച്ചാണ് 45 അംഗ ജനറൽ കമ്മറ്റിയെയും അതിൽ നിന്ന് ഔദ്യോഗിക ഭാരവാഹികളടങ്ങുന്ന 15 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയെയും തെരഞ്ഞെടുത്തത്.
ശാരോൻ ഫെലോഷിപ്പ് കൗൺസിൽ പ്രതിനിധികളായ പാസ്റ്റർ ജേക്കബ് ജോർജ് കെ.യും പാസ്റ്റർ വി.ജെ.തോമസും തെരഞ്ഞെടുപ്പിനു നേതൃത്വം നൽകി.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading