‘സ്പാർക്ക് ഗ്ലോബൽ അലയൻസ്’: സുവിശേഷീകരണത്തിന്റെ വേറിട്ട ചുവടുവയ്പ്പ്!

KE NEWS DESK NEW DELHI

ഭാരത സുവിശേഷീകരണ രംഗത്ത് പുതിയ കാഴ്ചപ്പാടുകളോടെ പാസ്റ്റർ സുജിത് എം സുനിൽ നേതൃത്വം കൊടുക്കുന്ന ‘സ്പാർക്ക് ഗ്ലോബൽ അലയൻസ്’ 2022 ഫെബ്രുവരി 22-ന് പ്രവർത്തനം ആരംഭിച്ചു.

post watermark60x60

സുൽത്താനേറ്റ് ഓഫ് ഒമാനിൽ, സലാലയിൽ പാസ്റ്റർ സുനിൽ മാത്യു – ശ്രീമതി സൂസൻ സുനിൽ ദമ്പതികളുടെ മകനായി ജനിച്ച സുജിത്, കർത്താവിന്റെ കരസ്പർശനത്താൽ രോഗസൗഖ്യം പ്രാപിച്ച അനുഗ്രഹീതനായ സുവിശേഷകനാണ്. ഏയ്റോനോട്ടിക് എൻജീനിയറിങ്ങിൽ ഉന്നത നിലവാരത്തിൽ പഠനം പൂർത്തിയാക്കിയ സുജിത്, കർത്താവിന്റെ വിളിയോട് അനുസരണക്കേടു കാണിക്കാതെ കർത്താവിന്റെ മഹത്വമുള്ള വേലയ്ക്കായി സമർപ്പിതനായി. ഐ സി പി എഫ് എന്ന സംഘടനയുമായി ചേർന്ന് പിന്നിട്ട പന്ത്രണ്ടു വർഷങ്ങൾ ബംഗളൂരുവിലും ജയ്‌പ്പൂരിലുമായി പ്രവത്തിച്ചനന്തരം കർത്താവു കൊടുത്ത ദർശനമാണ് സ്പാർക്ക് അലയൻസ് എന്ന പ്രസ്ഥാനം. ഭാര്യ ആഷ്‌ലിൻ സുജിത്; എറിക്, കെൻ മക്കൾ. സൂം മാധ്യമത്തിലൂടെ 550 ല്പരം പ്രതിനിധികളുടെ സാന്നിധ്യത്തിൽ ബ്രിഗേഡിയർ ജി തോമസ് പ്രാർത്ഥിച്ചു ആരംഭിച്ച സമ്മേളനത്തിൽ പാസ്റ്റർ വൈ യോഹന്നാൻ (ജയ്പ്പൂർ) ‘സ്പാർക്ക് ഗ്ലോബൽ അലയൻസ്’ പ്രാർത്ഥിച്ചു ഉത്‌ഘാടനം നിർവ്വഹിക്കുകയും ഡോ. സാമുവേൽ തോമസ് (കോട്ട) മുഖ്യ വചനശുശ്രൂഷ നിർവ്വഹിക്കുകയും ചെയ്തു. ‘സ്പാർക്ക് ഗ്ലോബൽ അലയൻസ്’ സ്ഥാപക അധ്യക്ഷൻ പാസ്റ്റർ സുജിത് എം സുനിൽ ‘സ്പാർക്ക് ഗ്ലോബൽ അലയൻസ്’ ന്റെ ദൗത്യവും കാഴ്ചപ്പാടുകളും പ്രവർത്തന ലക്ഷ്യങ്ങളായ P1, P2, P3, P4 എന്നിവയെ കുറിച്ചും 2022-2023 ലെ വാർഷിക പദ്ധതികളെ കുറിച്ചും വിശദീകരിച്ചു.

സമൂഹത്തിന്റെ ധാർമ്മിക ഘടനയെ ശക്തിപ്പെടുത്തിക്കൊണ്ട് പരിവർത്തനം വിഭാവനം ചെയ്യുന്ന ഒരു പുതിയ സംരംഭമാണ് SPARK. അതിന്റെ ആപ്തവാക്യം “O.L.D” എന്ന മൂന്നക്ഷരത്തിൽ സംഗ്രഹിച്ചിരിക്കുന്നു. അതായത്, സുവിശേഷീകരണം (Out Reach), നേതൃത്വം (Leadership), ശിഷ്യത്വം (Discipleship) എന്നീ ആശയങ്ങളാണ് ഇത് മുമ്പോട്ട് വയ്ക്കുന്നത്. SPARK ദൈവമക്കളുടെ ഒരു പങ്കാളിത്തമാണ്. അവരുടെ ദൗത്യം, ബന്ധങ്ങൾ, നേതൃത്വം, ശിഷ്യത്വം എന്നിവ വികസിപ്പിക്കുന്നതിലൂടെ ആഴമായ പരിവർത്തനം സമൂഹത്തിൽ വരുത്തുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ഡോ.രാജേഷ് മലാഖി (ജയ്പ്പൂർ), പാസ്റ്റർ വിജു തമ്പി, ഡോ. ബെന്നി പ്രസാദ്, ടിനു യോഹന്നാൻ, അശ്വിൻ ജോസ്, പാസ്റ്റർ ജോമോൻ വർഗ്ഗീസ്, എന്നിവർ ആശംസാ വാചകങ്ങൾ അറിയിച്ചു. പാസ്റ്റർ ഡാമിയൻ ഡാനിയേൽ ഔദ്യോഗിക ലോഗോ അനാച്ഛാദനം നിർവ്വഹിച്ചു. സിജി മാത്യു നടത്തിയ ഐസ് ബ്രേക്കിങ് സമ്മേളനത്തിനു ഏറെ ചാരുത പകർന്നു.

Download Our Android App | iOS App

വിജെ ട്രാവൻ, ഇമ്മാനുവൽ കെബി, സ്റ്റീഫൻ ദേവസ്സി, ഷെൽഡൺ ബംഗേര, നാരോ ഗേറ്റ് യുണൈറ്റഡ് തുടങ്ങിയ ക്രൈസ്തവ കലാകാരന്മാർ ആരാധനയ്ക്കു നേതൃത്വം വഹിച്ചു. ഗ്ലോബൽ അഡ്വാൻസിന്റെ ഫീൽഡ് ഡയറക്ടറായ ഡോ. ജെയിംസ് ചാക്കോ, സ്പാർക്കുമായി കൈകോർത്തു വരും നാളുകളിൽ ചെയ്യുവാൻ ആഗ്രഹിക്കുന്ന പ്രവർത്തനങ്ങളുടെ ചുരുക്കമായ വിവിരണം നൽകിയത് സുവിശേഷീകരണ മേഖലയിൽ ഈ സഖ്യത്തിലൂടെ ഉന്നം വയ്ക്കുന്ന ഇടപെടലുകളുടെ ഉൾക്കാഴ്ച വ്യക്തമാക്കുന്നതായിരുന്നു.

സ്പാർക്ക് ഓപ്പറേഷൻസിൽ നിന്നുള്ള ജോയൽ മാത്യു, സ്പാർക്കുമായി കൈകോർക്കുവാൻ പ്രേക്ഷകരെ പ്രോത്സാഹിപ്പിച്ചു. ഓപ്പറേഷൻസ് ടീമിലെ ജോയൽ ജോൺസന്റെ മാർഗ്ഗനിർദ്ദേശത്തിലും നേതൃത്വത്തിലും നടത്തപ്പെട്ട ഈ സമ്മേളനം കാര്യമാത്രപ്രസക്തമായ ചുവടുവയ്പുകളുടെ ആരംഭം തന്നെ ആയിരുന്നു.

പാസ്റ്റർ ഫിന്നി വർഗ്ഗീസ്, പാസ്റ്റർ നെഹമ്യാ എന്നിവർ അവതാരകരായി വേദിയിൽ എത്തിയതു വേറിട്ട അനുഭവമായിരുന്നു.

സ്ക്വാഡ്രൺ ലീഡർ മോഹിത് ബഹൽ നന്ദിപ്രകാശനം നിർവ്വഹിക്കുകയും പാസ്റ്റർ ജോമോൻ വർഗീസിന്റെ പ്രാർത്ഥനയോടെയും ആശിർവാദത്തോടെയും സ്പാർക്ക് സ്റ്റൊം സമ്മേളനം പര്യവസാനിച്ചു.

തിരശ്ശീലയ്ക്ക് പിന്നിൽ മാധ്യമങ്ങളും മറ്റ് സാങ്കേതിക സംവിധാനങ്ങളും കൈകാര്യം ചെയ്യുന്നതിനു പങ്കു വഹിച്ച ഏവരോടും വിശേഷാലുള്ള നന്ദി അറിയിക്കുന്നു.

നമ്മുടെ രാജ്യത്തിനകത്തും പുറത്തും ഉണർവ്വ് കൊണ്ടു വരുവാൻ പ്രതിജ്ഞാബദ്ധരായ ഒരു മികച്ച സംഘം പാസ്റ്റർ സുജിത് എം സുനിലിന്റെ നേതൃത്വത്തിൽ അണിനിരന്നു കഴിഞ്ഞിട്ടുണ്ട്. ഈ പ്രവർത്തനങ്ങളിൽ പങ്കാളിത്തം വഹിക്കുവാൻ താത്പര്യമുള്ളവർ ഈ മൊബൈൽ നമ്പറുകളിൽ ബന്ധപെടുക: +91 9521544484 ,+91 95445 56188
Web:http://www.sparkglobe.org
Facebook :https://www.facebook.com/sparkglobe/

-ADVERTISEMENT-

You might also like