ലേഖനം: പൗലോസിന്റെ കാരാഗൃഹലേഖനങ്ങൾ | പാസ്റ്റർ മോറൈസ്, തോട്ടപ്പള്ളി

പുതിയനിയമത്തിലെ ഏറ്റം ശ്രദ്ധേയങ്ങളായ ലേഖനങ്ങൾ ആകുന്നു അപ്പോസ്തലനായ പൗലോസിനാൽ വിരചിക്കപ്പെട്ടുള്ളതും കാരാഗൃഹലേഖനങ്ങൾ എന്ന് അറിയപ്പെടുന്നതുമായ എഫേസ്യർ, ഫിലിപ്പിയർ, കൊലോസ്യർ, ഫിലോമോൻ എന്നിവ. ഒരു തടവുപുള്ളിയായി റോമിലെ കാരാഗൃഹത്തിൽ വസിക്കുന്നതിനിടെയാണ് ഇവ എഴുതപ്പെട്ടത്. വിവിധ പരീക്ഷകളെ അതിജീവിക്കുവാനുള്ള ധൈര്യവും സന്തോഷവും ഇവ പ്രദാനം ചെയ്യുന്നു. പൗലോസിന് ചിരപരിചിതരും ബന്ധം പുലർത്തിയിരുന്നവരുമായിരുന്ന വിശ്വാസ സമൂഹങ്ങളടങ്ങുന്ന സഭകൾക്കാണ് ഇവ ഓരോന്നും എഴുതിയത്.
റോമിന് പരിചിതനല്ലായിരുന്ന ഒരു തടവുപുള്ളി ആയിരുന്ന പൗലോസിന്റെ സുഹൃത്തുക്കളായിരുന്ന നാലു പേർ അദ്ദേഹത്തെ വിട്ടു പിരിഞ്ഞ് ഇന്ന് തുർക്കിയുടെ ഭാഗമായ ഏഷ്യാമൈനറിലെ സ്വന്തം പ്രദേശങ്ങളിലേക്ക് യാത്രയായപ്പോൾ തങ്ങളുടെ പ്രദേശങ്ങളിലെ സഭകൾക്ക് ഈ കത്തുകൾ കൊടുത്തയയ്ക്കപ്പെട്ടു. ഒരു തടവുകാരന്റെ രചനകൾക്ക് റോമൻ അധികാരികൾ യാതൊരു പ്രാധാന്യവും നൽകിയില്ല. അങ്ങനെയായിരുന്നുവെങ്കിൽ ഒരു പക്ഷേ അവ കണ്ടുകെട്ടുമായിരുന്നു
1. ഫിലിപ്പിയർക്കുള്ള ലേഖനം എപ്പഫ്രാദിത്തൊസിന്റെ കൈവശം( ഫിലി. 4 : 18 ) നൽകപ്പെട്ടു.
2. എഫേസ്യർക്കുള്ള ലേഖനം തിഹിക്കോസിന്റെ കൈകളിൽ നൽകപ്പെട്ടു. ( എഫെ. 6 : 21 )
3. കൊലോസ്യർക്കുളള ലേഖനമാകട്ടെ എപ്പഫ്രാസിന്റെ കൈവശമാണ് . ( കൊലൊ. 4 : 12 )
4. ഫിലോമോനുള്ള ലേഖനം അദ്ദേഹത്തിന്റെ ദാസനായിരുന്ന ഒനേസിമോസിന്റെ കയ്യിൽ കൊടുത്തയയ്ക്കപ്പെട്ടെന്ന് വിശ്വസിക്കുന്നു.
ഈ ലേഖനങ്ങൾ ക്രിസ്തുവിന്റെയും സഭയുടെയും ക്രിസ്തീയ ജീവിതത്തിന്റെയും ഇടയിൽ പരസ്പര പൂരകമായുണ്ടായിരിക്കേണ്ട ബന്ധത്തെപ്പറ്റി പ്രതിപാദിക്കുന്നു. ക്രിസ്തീയ ജീവിതം എത്ര ഉയർന്ന നിലവാരത്തിൽ ഉള്ളതായിരിക്കേണമെന്ന് ഇവ പറഞ്ഞു തരുന്നു.

എഫേസ്യ ലേഖനം : ക്രിസ്തുവിന്റെ ശരീരമെന്ന നിലയിൽ സഭയെ കാട്ടിത്തരുന്നു. ( എഫേ. 1: 22, 23 ) ക്രിസ്തു ശിരസാകുന്ന അദ്യശ്യമായ സഭയെ ആകുന്നു ഈ ലേഖനം ചൂണ്ടിക്കാണിക്കുന്നത്.

കൊലോസ്യ ലേഖനം: സഭ എന്ന ഘടകത്തിന്റെ ശിരസ് ക്രിസ്തു ആകുന്നു എന്ന് പ്രതിപാദിച്ചിരിക്കുന്നു. സഭയേക്കാളുപരി ക്രിസ്തുവിനാണ് ഇതിൽ ഊന്നൽ നൽകിയിട്ടുള്ളത്.

ഫിലിപ്പിയ ലേഖനം: ക്രിസ്തു എന്ന ചാലക ശക്തിക്കൊപ്പം ജീവിക്കുന്ന ക്രിസ്തീയ ജീവിതത്തെ ഇതിൽ പ്രതിപാദിക്കുന്നു. ” എന്നെ ശക്തനാക്കുന്നവൻ മുഖാന്തരം ഞാൻ സകലത്തിനും മതിയാകുന്നു. ( ഫിലി. 4 : 13 )

ഫിലോമോന്റെ ലേഖനം : ഒരു ജാതീയ സമൂഹമായി ( പാഗൺ ) നിലകൊള്ളുന്നതിൽ നിന്ന് വ്യത്യസ്തമായി പ്രവൃത്തിയിലൂടെ ക്രിസ്തീയ ജീവിതം എങ്ങനെ കരുപ്പിടിപ്പിക്കാമെന്ന് ഈ ലേഖനം പറഞ്ഞു തരുന്നു. ” ആകയാൽ നീ എന്നെ കൂട്ടാളി എന്നു കരുതുന്നുവെങ്കിൽ അവനെ എന്നെപ്പോലെ ചേർത്തു കൊൾക. അവൻ നിന്നോട് വല്ലതും അന്യായം. ചെയ്തിട്ടോ കടംപെട്ടിട്ടോ ഉണ്ടെങ്കിൽ അത് എൻറെ പേരിൽ കണക്കിട്ടുകൊൾക”.( ഫിലെ. 17, 18 ) ഒന്നാം നൂറ്റാണ്ടിൽ സുവിശേഷം പാദരക്ഷയ്ക്കുള്ളിൽ കടന്ന് ദൈവമക്കൾക്കൊപ്പം നടക്കുകയായിരുന്നു.

എഫേസ്യലേഖനത്തിൽ ക്രിസ്തു സകലത്തിനും മേലാക്കപ്പെട്ടവനും സർവ്വവും അവന്റെ കാല്കീഴാക്കി വച്ച് അവനെ സകലത്തിനും മീതെ തലയാക്കി എന്ന് എഫെ. 1: 22 കാട്ടിത്തരുന്നു. ക്രിസ്തു തനിക്കു ചുറ്റുമുള്ള വൃത്തപരിധിയിൽ വ്യാപിച്ചു കിടക്കുന്ന സഭയുടെ കേന്ദ്രമാകുന്നു.

കൊലോസ്യ ലേഖനത്തിൽ ദൈവത്തിന്റെ സകല സമ്പൂർണ്ണതയും ആകുന്നു ക്രിസ്തു. ( പ്ലീറോമ ) ക്രിസ്തീയ ജീവിതം കേന്ദ്രമാക്കി അതിനു ചുറ്റും വലയം ചെയ്യുന്ന വൃത്തമാകുന്നു ക്രിസ്തു. ( 2: 9, 10 )

ഫിലിപ്പിയ ലേഖനത്തിൽ ക്രിസ്തു ആകുന്നു വൃത്തത്തിന്റെ കേന്ദ്രം, ക്രിസ്തീയ ജീവിതം ചുറ്റളവും. തന്നെത്താൻ ഒഴിച്ച് സഭയെ ഉരുവാക്കുന്ന ക്രിസ്തു. ( ഫിലി. 2 : 5 – 8 )

ഫിലോ മോന്റെ ലേഖനത്തിൽ ക്രിസ്തു ഒരേസമയം വൃത്തകേന്ദ്രവും ചുറ്റളവും. കർത്താവായ യേശുവിനോടും സകല വിശുദ്ധന്മാരോടും നിനക്കുള്ള സ്നേഹത്തേയും വിശ്വാസത്തെയും കുറിച്ച് ഞാൻ കേട്ടിട്ട്. ( ഫിലെ. 5 ).

പാസ്റ്റർ മോറൈസ് തോട്ടപ്പള്ളി

-Advertisement-

You might also like
Comments
Loading...