വോളിബോൾ താരം ജോബിൻ വർഗീസിനെ പി.സി.ഐ ആദരിച്ചു

പത്തനംതിട്ട: കായിക പ്രതിഭ ജോബിൻ വർഗീസിനെ പി.സി.ഐ ഭാരവാഹികൾ വീട്ടിലെത്തി ആദരിച്ചു.
ജോബിൻ കോന്നി അട്ടച്ചാക്കൽ സ്വദേശിയും കൊന്നപ്പാറ ചർച്ച് ഓഫ് ഗോഡ് അംഗവുമാണ്.
2022 ലെ പ്രോ വോളിയിലെ ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരൻ ആണ്. 2018 ൽ ഇറാനിൽ നടന്ന under 18 മത്സരത്തിൽ ഇന്ത്യയ്ക്ക് വേണ്ടി കൗണ്ടർ പൊസിഷനിൽ ജേഴ്സി അണിഞ്ഞു. ആസാമിൽ നടന്ന കളിയിൽ യൂണിവേഴ്സൽ പൊസിഷനിൽ ഇന്ത്യയ്ക്ക് വേണ്ടി കളിച്ചു. വിവിധ ആഭ്യന്തര മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ച വച്ചു. ചെന്നൈയിൽ നടക്കാൻ പോകുന്ന പ്രോ വോളിയിൽ ചെന്നൈ BLITS ന് വേണ്ടി കളിക്കുന്നുണ്ട്. പി.സി.ഐ ജനറൽ സെക്രട്ടറി പാസ്റ്റർ ജെയ്സ് പാണ്ടനാട്, സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ജിജി ചാക്കോ എന്നിവരാണ് ജോബിൻ വർഗീസിന് മെമൻ്റോ നൽകിയത്.

-ADVERTISEMENT-

You might also like