ഡുലോസ് ബിബ്ലിക്കൽ സെമിനാരിയുടെ 22 മത് ബാച്ചിന്റെ ഉദ്ഘാടനം നടന്നു

വെച്ചുച്ചിറ: ഡുലോസ് ഡുലോസ് ബിബ്ലിക്കൽ സെമിനാരിയുടെ ഇരുപത്തിരണ്ടാമത് ബാച്ചിന്റെ ഉദ്ഘാടനം സെമിനാരിയുടെ പ്രിൻസിപ്പൽ പാസ്റ്റർ ബെൻസൺ വി യോഹന്നാന്റെ അധ്യക്ഷതയിൽ ഡയറക്ടർ പാസ്റ്റർ വി പി ജോസ് നിർവഹിച്ചു. സമ്മേളനം കോളേജിന്റെ അക്കാഡമിക് ഡീൻ പാസ്റ്റർ രാജകുമാർ പ്രാർത്ഥിച്ച് ആരംഭിക്കുകയും വൈസ് പ്രിൻസിപ്പൽ പാസ്റ്റർ സോനു ജോർജ് സമ്മേളനത്തിൽ സ്വാഗതം ചെയ്തു. ബ്രദർ ജിസ്സൺ ആന്റണി, ബ്രദർ ലിജോ പത്രോസ്, ബ്രദർ സ്റ്റെഫിൻ എന്നിവർ ഗാന ശുശ്രൂഷയ്ക്ക് നേതൃത്വം നൽകി, അധ്യാപകരെയും പുതിയ ബാച്ചിനെയും അനുഗ്രഹിച്ച പാസ്റ്റർ തോമസ് മാത്യു പ്രാർത്ഥിച്ചു. പാസ്റ്റർ വി എ സണ്ണി ആശംസ അറിയിക്കുകയും കോളേജിന്റെ രജിസ്റ്റർ സിസ്റ്റർ ഗിരിജാ സാം നന്ദി പ്രകാശിപ്പിച്ചു. അദ്ധ്യാപകരായ പാസ്റ്റർ റെജിമോൻ ജേക്കബ്, പാസ്റ്റർ ജയിംസ് എബ്രഹാം, പാസ്റ്റർ സാലൻ ചാക്കോ, പാസ്റ്റർ ഷിജു തോമസ്, പാസ്റ്റർ മാത്യുപി തോമസ്, ഡീൻ സിസ്റ്റർ ലിജോ ബെൻസൻ, സിസ്റ്റർ സുബി ജോൺസൺ, സിസ്റ്റർ ബ്ലെസി അനീഷ്, കോളേജ് ലീഡർ പാസ്റ്റർ സാജൻ ശാമുവൽ എന്നിവർ പ്രോഗ്രാമുകൾക്ക് നേതൃത്വം നൽകി. എക്സൽ മീഡിയ ക്രൈസ്തവ എഴുത്തുപുര, എന്നിവർ മീഡിയ പാർട്ണേഴ്സ് ആയിരുന്നു. തിങ്കളാഴ്ച മുതൽ പതിവായ ക്ലാസുകൾ ആരംഭിക്കും.

-ADVERTISEMENT-

You might also like