പാസ്റ്റർ വി.ജെ ജോർജിന്റെ സഹധർമ്മിണി ഏലിയാമ്മ ജോർജിന്റെ (92) സംസ്കാരം നാളെ

post watermark60x60

നിലമ്പൂർ: ഇന്ത്യാ പെന്തെക്കോസ്ത് ദൈവസഭ നിലമ്പൂർ സൗത്ത് സെന്റർ ശുശ്രൂഷകനും ഐപിസി സീനിയർ ശുശ്രൂഷകരിൽ ഒരാളുമായ പാസ്റ്റർ വി.ജെ ജോർജിന്റെ സഹധർമ്മിണി ഏലിയാമ്മ ജോർജിന്റെ (92)  സംസ്കാര ശുശ്രൂഷ നാളെ രാവിലെ 8 മണിക്ക് ഭവനത്തിലെ ശുശ്രൂഷകളോടെ ആരംഭിക്കുകയും തുടർന്നുള്ള ശുശ്രുഷകൾ 9 മണിക്ക് ന്യൂ ഹോപ്പ് ബൈബിൾ കോളേജിന്റെ ചാപ്പലിൽ നടത്തുന്നതുമായിരിക്കും. ശുശ്രൂഷകൾക്ക് കോട്ടയം നോർത്ത് സെന്റർ ശുശ്രൂഷകൻ പാസ്റ്റർ സണ്ണി ജോർജും ഐ. പി. സി യിലെ മുൻനിരയിലുള്ള ശുശ്രൂഷകൻമാരും ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. നാരകത്താനി മുക്കുഴിയിൽ കുടുംബാംഗമാണ് പരേത.

നീണ്ട 72 വർഷം സുവിശേഷ വേലയിൽ തന്റെ ഭർത്താവിനോടൊപ്പം കഠിനാധ്വാനം ചെയ്ത് 25- 02 – 2022 ന് രാവിലെ 7 :30ന് താൻ പ്രത്യാശ വെച്ചിരുന്ന കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.
കേരളത്തിലെ ഇന്ത്യ പെന്തക്കോസ്ത് ദൈവസഭയുടെ ഇരുപതിലധികം സഭയിൽ തന്റെ ഭർത്താവിനൊപ്പം സുവിശേഷ വേലയിൽ പങ്കാളിയായിരുന്ന പരേത നാരകതാനി മുക്കുഴിക്കൽ കുടുംബാംഗമാണ്.
മക്കൾ : പാസ്റ്റർ ജോൺ ജോർജ് (ഐ. പി. സി മലബാർ മേഖലാ പ്രസിഡന്റ്, ന്യൂ ഹോപ്പ് ബൈബിൾ കോളേജ് ഡയറക്ടർ ). മേരിയമ്മ ജോയ് ( കുളക്കട), ഡോക്ടർ ജേക്കബ് ജോർജ് (യു. എസ്. എ ), എലിസബത്ത് കുര്യൻ ( തലവടി ).

Download Our Android App | iOS App

മരുമക്കൾ : സാറാമ്മ ജോർജ് (യു. എസ്. എ), Late. Rev. ജോയി കുളക്കട, വത്സല ജേക്കബ് (യു. എസ്. എ), പാസ്റ്റർ ബാബു തലവടി.

 

-ADVERTISEMENT-

You might also like