വിടുതലിൻ ശബ്ദം ഓൺലൈൻ ആരാധന നൂറാം ആഴ്ചയിലേക്ക്

ഷാർജ: ഷാർജ അഗപ്പേ എ.ജി ചർച്ചിന്റെ ആഭിമുഖ്യത്തിൽ എല്ലാ ശനിയാഴ്ച്ചയും വൈകിട്ട് നടക്കുന്ന ‘വിടുതലിൻ ശബ്ദം’ ഓൺലൈൻ ആരാധന നൂറ് ആഴ്ചകൾ പിന്നിടുകയാണ്. കോവിഡ്-19 മഹാ വ്യാധിയെ തുടർന്ന് സഭായോഗങ്ങളും മറ്റ് കൂടിവരവുകളും നിർത്തൽ ചെയ്തപ്പോൾ ലോകമെമ്പാടുമുള്ള പതിനായിരക്കണക്കിന് ദൈവമക്കൾക്കു സംഗീതാരാധനയും ദൈവവചന ശുശ്രൂഷയും അനുഭവിക്കുവാൻ സാമൂഹിക മാധ്യമങ്ങൾ മുഖേനെ നടന്ന വിടുതലിൻ ശബ്ദം എന്ന ഓൺലൈൻ ആരാധന സഹായകമായി.
ഈടുറ്റ ആത്മീക സന്ദേശങ്ങളും പഴയതും പുതിയതുമായ ഗാനങ്ങൾ ഉൾപ്പെടുത്തിയുള്ള സംഗീതാരാധനയും പൊതുവിലുള്ള പ്രാർത്ഥനയും ആത്മീക ജീവിതത്തിനു ഉത്തേജനം പകരുന്ന പ്രത്യേക അനുഭവമായി. സാങ്കേതിക വിദ്യയുടെ സാദ്ധ്യതകൾ നന്നായി പ്രയോജനപ്പെടുത്തി പ്രേക്ഷകർക്കു മികവാർന്ന,ഉന്നത നിലവാരം പുലർത്തുന്ന തത്സമയ സംപ്രേഷണമാണ് എല്ലാ ആഴ്ചയിലും നടത്തുന്നത്. ഫെബ്രുവരി 26 ശനിയാഴ്ച്ച വൈകിട്ട് 07:30 -ന് (യു.എ.ഇ. സമയം )
09:00 -ന് (ഇന്ത്യൻ സമയം) നൂറാം ആഴ്ചയുടെ പ്രത്യേക പരിപാടി നടക്കും.
ഡോ. ബ്ലസ്സൻ മേമന നയിക്കുന്ന സംഗീതാരാധനയിൽ സഹോദരന്മായ സിജോ ചാക്കോ, ബിജു അടിമാലി, സിജോമോൻ കിളിമാനൂർ എന്നിവരും പങ്കെടുക്കും. പാസ്റ്റർ നിഷാന്ത് എം. ജോർജ് മുഖ്യ പ്രഭാഷണം നടത്തും.
തത്സമയം കാണുവാൻ ക്രൈസ്തവ എഴുത്തുപുരയുടെയും മറ്റു മാധ്യമങ്ങളുടെയും ഫേസ്ബുക് പേജിലും യൂട്യൂബ് ചാനലും സന്ദർശിക്കാവുന്നതാണ്.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading