ദിത്വാ ചുഴലിക്കാറ്റ്; സിലോൺ പെന്തെക്കൊസ്ത് മിഷൻ സഭ 5 മില്യൺ രൂപ സംഭാവന ചെയ്തു

ശ്രീലങ്ക: കഴിഞ്ഞ വർഷാവസാനം ശ്രീലങ്കയിൽ ഉണ്ടായ ദിത്വാ ചുഴലിക്കാറ്റിൽ ഉണ്ടായ നാശനഷ്ടങ്ങളെ വീണ്ടെടുക്കുവാൻ സ്ഥാപിച്ച റീബിൽഡിംഗ് ശ്രീലങ്ക ഫണ്ടിലേക്ക് സിലോൺ പെന്തക്കോസ്ത് മിഷൻ സഭ 5 മില്യൺ രൂപ സംഭാവന ചെയ്തു. ബൈലാറ്ററൽ ട്രേഡ് കൺസൾട്ടിംഗ് സംഭാവനയുമായി ബന്ധപ്പെട്ട ചെക്ക് സിലോൺ പെന്തക്കോസ്ത് മിഷൻ സഭയെ പ്രതിനിധികരിച്ച് പാസ്റ്റർ രഞ്ജിത്ത് സിൽവ പ്രസിഡന്റിന്റെ സെക്രട്ടറി ഡോ. നന്ദിക സനത് കുമനായകെക്ക് സമർപ്പിച്ചു.

ശ്രീലങ്കൻ ഗവൺമെൻ്റ് പ്രസിദ്ധീകരിച്ച പത്രവാർത്തയിലൂടെയാണ് സഭയുടെ ജീവകാരുണ്യ പ്രവർത്തനങ്ങളെക്കുറിച്ച് പുറം ലോകം അറിഞ്ഞത്.

രണ്ട് പതിറ്റാണ്ടിനിടയിലെ ഏറ്റവും വലിയ വെള്ളപ്പൊക്ക ദുരന്തങ്ങളിലൊന്നാണ് ഡിസംബറിൽ ശ്രീലങ്ക നേരിട്ടത്. ഏകദേശം പത്ത് ലക്ഷം ആളുകൾ ദുരിതത്തിലായി. ആയിരത്തിനടുത്ത് ആളുകൾക്ക് ജീവൻ നഷ്ടമായി.

1923 ൽ തൃശൂർ ഏങ്ങണ്ടിയൂർ സ്വദേശി പാസ്റ്റർ പോൾ ശ്രീലങ്കയിൽ സ്ഥാപിച്ച സഭയാണ് സിലോൺ പെന്തെക്കൊസ്ത് മിഷൻ.
ഇന്നു ലോകത്തിലെ വലിയ പെന്തെക്കോസ്‌തു പ്രസ്ഥാനങ്ങളിൽ ഒന്നാണു പെന്തെക്കോസ്‌തു മിഷൻ.
1963ലെ ഇൻഡ്യൻ സൊസൈറ്റീസ് രജിസ്ട്രേഷൻ ആക്‌ട് പ്രകാരം സിലോൺ പെന്തെക്കോസ്ത്‌ മിഷൻ എന്ന പേരിൽ രജിസ്റ്റർ ചെയ്തു.
1970ൽ ശ്രീലങ്കൻ ഗവൺമെന്റ് പാർലമെന്റ് സഭയെ അംഗീകരിച്ചു.
1984 മുതൽ ഇന്ത്യയിൽ ദി പെന്തെക്കോസ്തു‌ മിഷൻ എന്ന പേരിലാണു സഭ അറിയപ്പെടുന്നത്.
ഓരോ രാജ്യത്തും പല പ്രാദേശിക പേരുകളിലാണു സഭ അറിയപ്പെടുന്നത്.

ചാക്കോ കെ.തോമസ്, ബെംഗളൂരു

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.