സ്പ്രിഗ്ഫീൽഡ് സിറ്റിയിൽ ശാരോൻ ഫെലോഷിപ്പ് സഭയുടെ പുതിയ പ്രവർത്തനം ആരംഭിച്ചു

അമേരിക്ക: മാസ്സച്ചുസറ്റ്സ് സ്റ്റേറ്റിലുള്ള സ്പ്രിഗ്ഫീൽഡ് സിറ്റിയിൽ ശാരോൻ ഫെലോഷിപ്പ് സഭയുടെ ഒരു പുതിയ പ്രവർത്തനം ആരംഭിച്ചു. ശാരോൻ ഫെലോഷിപ്പ് ചർച്ച് ഓഫ് ആൽബനിയുടെ ശുശ്രൂഷകനായിരിക്കുന്ന പാസ്റ്റർ സന്തോഷ് തര്യന്റെയും വിശ്വാസികളുടെയും ശ്രമഫലമായി 2019-ൽ ആരംഭിച്ച പ്രവർത്തനം ഔദ്യോഗികമായി ശാരോൻ ഫെലോഷിപ്പ് ചർച്ച് ഓഫ് സിംഗ്ഫീൽഡ് എന്ന പേരിൽ സഭയുടെ അമേരിക്കയിലെ പ്രസി ഡന്റ് പാസ്റ്റർ ജോസഫ് റ്റി. ജോസഫ് ഉദ്ഘാടനം ചെയ്തിരുന്നു.
പാസ്റ്റർ ഡേവിഡ് റെജിയെ സഭാശുശ്രൂഷകനായി ഇന്റർനാഷണൽ പ്രസിഡന്റ് റവ. ജോൺ തോമസ് പ്രാർത്ഥിച്ച് നിയമിച്ചു. വൈസ് പ്രസിഡന്റ് പാസ്റ്റർ ബാബു തോമസ് പ്രസംഗിച്ചു. ആൽബനി സഭയെ പ്രതിനിധീകരിച്ച് റോണി എബ്രഹാമും, സ്ഥലം സഭയെ പ്രതിനിധീകരിച്ചു വിനോദ് നായരും സംസാരിച്ചു. ജനറൽ സെക്രട്ടറി ജയിംസ് ഉമ്മൻ നന്ദി പ്രകാശിപ്പിച്ചു. പാസ്റ്റർ സന്തോഷ് തര്യൻ നേതൃത്വം നൽകി.

post watermark60x60

കണക്ടിക്കട്ട്, ഹാർഫോഡിൽ നിന്നും അര മണിക്കൂറും ബോസ്റ്റണിൽ നിന്നും ഒന്നര മണിക്കൂറും മാത്രം യാത്രാദൂരമുള്ള സിംഗ്ഫീൽഡിലോ പരിസരങ്ങളിലോ എത്തി ചേരുന്നവർ ആത്മീയ കൂട്ടായ്മയ്ക്കായി പാസ്റ്റർ ഡേവിഡ് റജി (224-789-6628), പാസ്റ്റർ സന്തോഷ് തര്യൻ (201-920-7643) എന്നിവരെ ബന്ധപ്പെടുക.

-ADVERTISEMENT-

You might also like