റ്റി.പി.എം കോഴിക്കോട് സെന്റർ കൺവൻഷൻ നാളെ മുതൽ

KE News Desk l London, UK

കോഴിക്കോട്: ദി പെന്തെക്കൊസ്ത് മിഷൻ കോഴിക്കോട് വാർഷിക സെന്റർ കൺവൻഷൻ നാളെ ഫെബ്രുവരി 17 മുതൽ 20 ഞായർ വരെ വയനാട് റോഡിലെ മനോരമക്ക് സമീപമുള്ള റ്റി.പി.എം കോഴിക്കോട് സെന്റർ സഭ ഹാളിൽ നടക്കും.
വ്യാഴാഴ്‌ച മുതൽ ശനിയാഴ്‌ച വരെ വൈകിട്ട് സുവിശേഷ പ്രസംഗവും വെള്ളി, ശനി ദിവസങ്ങളിൽ പൊതുയോഗം, ഉപവാസ പ്രാർത്ഥന, 24 മണിക്കൂർ പ്രയർ ചെയിൻ എന്നിവയും സമാപന ദിവസമായ ഞായറാഴ്ച സംയുക്ത വിശുദ്ധ സഭായോഗവും നടക്കും.
സർക്കാരിന്റെ കോവിഡ് മാനദണ്ഡം പാലിച്ചു നിശ്ചിത ആളുകൾക്കാണ് പ്രവേശനം.

-ADVERTISEMENT-

You might also like