എക്സൽ വി.ബി.എസ് പരിശീലനങ്ങൾ മാർച്ച് 5 മുതൽ

പത്തനംതിട്ട: വീണ്ടും ഒരു വിബിഎസ് കാലം വരവായതോടെ ഈ വർഷവും വ്യത്യസ്തമായ ചിന്താവിഷയവുമായി എക്സൽ വി.ബി.എസ്. Trending #1(Be the Best) (Hebrew 13-8) എന്ന ചിന്താവിഷയം അടിസ്ഥാനമാക്കിയ എക്സൽ വിബിഎസ് 2022 വിബിഎസ് ൻ്റെ പരിശീലനങ്ങൾ മാർച്ച് 5ന് ആരംഭിക്കും. കേരളത്തിലെ വിവിധ ജില്ലകളിലും തുടർന്നു , കർണാടക, മഹാരാഷ്ട്ര, ഗുജറാത്ത്, ഡൽഹി ആന്ധ്രാപ്രദേശ്, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നടക്കും. സഭകളിൽ വിബി എസ് നടത്തുവാൻ താൽപര്യപ്പെടുന്നവർക്കും
സൺ‌ഡേ സ്കൂൾ അദ്ധ്യാപകർ – ബാലസുവിശേഷികർക്കുംമാണ് ഈ പരിശീലങ്ങളിൽ പങ്കെടുക്കാൻ അവസരം .
കണ്ണൂർ – മാർച്ച് 5
നിലമ്പൂർ – മാർച്ച് 12
പാലക്കാട് – മാർച്ച് 12
അടൂർ – മാർച്ച് 12
നെയ്യാറ്റിൻകര – മാർച്ച് 19
കോഴിക്കോട് – മാർച്ച് 19
തുടർന്ന് വയനാട്, കോട്ടയം, പത്തനംതിട്ട, തിരുവനന്തപുരം ബാംഗ്ലൂർ എന്നിവടങ്ങളിൽ പരിശീലനങ്ങൾ നടക്കും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് മാത്രമായിരിക്കും പരിശീലനങ്ങൾ നടക്കുക.
മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നവർക്കാണ് പ്രവേശനമെന്ന് ഭാരവാഹികൾ അറിയിച്ചു.

-ADVERTISEMENT-

You might also like