ആത്മനിറവിലുള്ള ആരാധനയും വേദപഠനവും ഇനി മിൽട്ടൺ കെയിൻസിലും

KE News Desk l London, UK

യു.കെ: ലണ്ടൻ പട്ടണത്തിന്റെ സമീപ പട്ടണമായ മിൽട്ടൺ കെയിൻസിലെയും സമീപ പ്രദേശങ്ങളിലെയും നിവാസികൾക്കായ് മലയാളത്തിലാദ്യമായി ഇപ്പോൾ ഞായറാഴ്ചതോറും ആത്മനിലവിലുള്ള സത്യാരാധനയും വേദപഠനവും നടന്നുവരുന്നു. ശാലോം ക്രിസ്ത്യൻ ഫെല്ലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ പാസ്റ്റർ വർഗീസ് എം സാമുവേലാണ് യോഗങ്ങൾക്ക് നേതൃത്വം നൽകുന്നത്. മറ്റെങ്ങും ഇതുവരെ ആരാധനയ്ക്ക് പങ്കെടുക്കാൻ സാധിക്കാത്ത മിലിട്ടൻ കെയ്ൻസിലും പരിസര പ്രദേശങ്ങളിലുമുള്ള ദൈവമക്കൾക്ക് ഈ സൗകര്യം പ്രയോജനപ്പെടുത്താവുന്നതാണ് എന്ന് ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: 07478331286, 07404821143.

-ADVERTISEMENT-

You might also like