ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് കൗൺസിൽ ഭാരവാഹികളെ തിരഞ്ഞെടുത്തു; പാസ്റ്റർ സജി ജോർജ് സെക്രട്ടറി

KE News Desk l Mulakuzha, Kerala

മുളക്കുഴ : ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് കൗൺസിൽ ഭാരവാഹികളെ തെരഞ്ഞെടുത്തു. മുളക്കുഴയിൽ നടന്ന 2022-24വർഷത്തിലെ കൗൺസിലിന്റെ പ്രഥമ യോഗത്തിലാണ്
തെരഞ്ഞെടുപ്പ് നടന്നത്.സ്റ്റേറ്റ് ഓവർസീയർ റവ. സി സി തോമസ് തിരഞ്ഞെടുപ്പിന് നേതൃത്വം നൽകി.
സ്റ്റേറ്റ് സെക്രട്ടറിയായി പാസ്റ്റർ സജി ജോർജും ട്രഷറർ ആയി പാസ്റ്റർ ഫിന്നി ജോസഫും ജോയിന്റ് സെക്രട്ടറി ആയി പാസ്റ്റർ സാംകുട്ടി മാത്യുവും തെരഞ്ഞെടുക്കപ്പെട്ടൂ.
പ്രയർ ബോർഡ്‌ ഡയറക്ടറായി പാസ്റ്റർ ലൈജു നൈനാനും ക്രഡൻഷ്യൽ ബോർഡ് ഡയറക്ടറായി പാസ്റ്റർ ഷൈജു തോമസ് ഞാറയ്ക്കലും തിരഞ്ഞെടുക്കപ്പെട്ടു .
സെക്രട്ടറി ആയി തിരഞ്ഞെടുക്കപ്പെട്ട പാസ്റ്റർ സജി ജോർജ് നിലവിൽ പ്രയർ ബോർഡ്‌ ഡയറക്ടറും കൊട്ടാരക്കര സെന്റർ ശുശ്രൂഷകനുമായി പ്രവർത്തിച്ചു വരികയായിരുന്നു. മികച്ച സംഘാടകനും പ്രസംഗകനുമാണ്.
ട്രഷറർ പാസ്റ്റർ ഫിന്നി ജോസഫ് വൈ പി ഇ സ്റ്റേറ്റ് ട്രെഷററും പുത്തൂർ സഭാ ശുശ്രൂഷകനും ആണ്. ജോയിന്റ് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട പാസ്റ്റർ സാംകുട്ടി മാത്യു സഭയുടെ മീഡിയ ഡയറക്ടറും ചിറ്റാർ സെന്റർ ശുശ്രൂഷകനും ബിലീവേഴ്‌സ് ജേണൽ
പത്രത്തിന്റെ ചീഫ് എഡിറ്ററുമാണ്. ക്രഡൻഷ്യൽ ഡയറക്ടർ പാസ്റ്റർ ഷൈജു ഞാറയ്ക്കൽ നിലവിൽ മീഡിയ സെക്രട്ടറിയും സുവിശേഷ നാദം മാസികയുടെ മാനേജിങ് എഡിറ്ററൂം പുന്തല സഭയുടെ ശുശ്രുഷകനുമാണ് . പ്രയർ ബോർഡ്‌ ഡയറക്ടർ ആയി നിയമിതനായ പാസ്റ്റർ ലൈജു നൈനാൻ പൂഴിക്കാട് സഭാ ശുശ്രൂഷകനാണ്.2 വർഷമാണ് കാലാവധി.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading