ഇന്ന് ലോക ക്യാന്‍സര്‍ ദിനം

ഇന്ന് ലോക ക്യാന്‍സര്‍ ദിനം . ശരീരത്തിലെ എതെങ്കിലും ഒരു ഭാഗത്തുണ്ടാകുന്ന അനിയന്ത്രിതമായ കോശവളര്‍ച്ചയാണ് ക്യാന്‍സര്‍ രോഗത്തിന്റെ തുടക്കം.

അനാരോഗ്യകരമായ ജീവിതശൈലി പിന്തുടരുന്നവര്‍ക്ക് ക്യാന്‍സര്‍ പിടിപെടാനുള്ള സാധ്യത കൂടുതലാണ്. ക്യാന്‍സര്‍ കേസുകളില്‍ പകുതിയും ഇത്തരത്തില്‍ അനാരോഗ്യകരമായ ജീവിതശൈലി, പുകവലി , വ്യായാമമില്ലായ്മ, മദ്യപാനം, അമിത ശരീരഭാരം മുതലായവ മൂലം ഉണ്ടാകുന്നതാണ്.
തുടക്കത്തില്‍ കണ്ടെത്തിയാല്‍ ഒട്ടുമിക്ക ക്യാന്‍സര്‍ രോഗങ്ങളെയും തടയാന്‍ കഴിയും. എന്നാല്‍ ക്യാന്‍സറിന്‍റെ ലക്ഷണങ്ങളെ കൃത്യസമയത്ത് തിരിച്ചറിയാതെ പോകുന്നതാണ് പലപ്പോഴും രോഗം സങ്കീര്‍ണമാകുന്നത്. വ്യായാമമില്ലായ്മയും തെറ്റായ ഭക്ഷണരീതിയുമെല്ലാം ക്യാന്‍സര്‍ പിടിപെടുന്നതിന് രണ്ട് പ്രധാനകാരണങ്ങളാണ്. പുകവലി, മദ്യപാനം, അമിതവണ്ണം എന്നിവയും ക്യാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിക്കുന്നു. കൃത്യമായ ജീവിത ശൈലിയിലൂടെയും ആരോഗ്യകരമായ ഭക്ഷണശീലങ്ങളിലൂടെയും ഒരു പരിധി വരെ നമുക്ക് ക്യാന്‍സറിനെ ചെറുക്കാന്‍ കഴിയും.
ഫെബ്രുവരി നാലിനാണ് ലോക ക്യാന്‍സര്‍ ദിനം ആചരിക്കുന്നത്. അര്‍ബുദത്തെക്കുറിച്ച്‌ ആളുകളില്‍ അവബോധം വളര്‍ത്തുന്നതിനും രോഗത്തെപ്പറ്റിയുള്ള ആളുകളുടെ തെറ്റിദ്ധാരണകള്‍ ഇല്ലാതാക്കുന്നതിനും വേണ്ടിയാണ് ലോക ക്യാന്‍സര്‍ ദിനം ആചരിക്കുന്നത്. അര്‍ബുദം ഇപ്പോള്‍ ലോകത്തിലെ മരണനിരക്കിന്റെ രണ്ടാമത്തെ പ്രധാന കാരണമായി മാറിയിട്ടുണ്ടെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. രോഗവുമായി ബന്ധപ്പെട്ട മരണനിരക്ക് കുറയ്ക്കുക, അതോടൊപ്പം രോഗികളുടെ ബുദ്ധിമുട്ടുകള്‍ കുറയ്ക്കുക എന്നിവയാണ് ഈ ദിനാചരണത്തിന്റെ പ്രധാന ലക്ഷ്യം. ക്യാന്‍സര്‍ പരിചരണ ലഭ്യതയിലെ വിടവില്ലാതാക്കുക (Close the Care Gap) എന്ന മുദ്രാവാക്യമാണ് ഇത്തവണത്തെ ആപ്തവാക്യമായി ഉയര്‍ത്തിയിരിക്കുന്നത്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.