ഞായറാഴ്ച ആരാധനക്ക് അനുമതി

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് നിയന്ത്രണത്തില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കാന്‍ അവലോകന യോഗത്തില്‍ തീരുമാനം.

post watermark60x60

ഞായറാഴ്ച ലോക്ക്ഡൗണ്‍ സമാനമായ നിയന്ത്രണം തുടരും. എന്നാല്‍ ആരാധനയ്ക്ക് അനുമതി നല്‍കാന്‍ യോഗം തീരുമാനിച്ചു. ഇരുപതു പേരെയാണ് അനുവദിക്കുക.
കടുത്ത നിയന്ത്രണമുള്ള സി വിഭാഗത്തില്‍ കൊല്ലം ജില്ല മാത്രമാണുള്ളത്.
കേരളത്തിലും മിസോറാമിലും കോവിഡ് പൊസിറ്റിവിറ്റി നിരക്ക് കൂടുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ ആശങ്ക അറിയിച്ചിരുന്നു. കേരളത്തിലെ ടിപിആര്‍ മൂന്നാഴ്ചയ്ക്കിടെ 13.3 ശതമാനത്തില്‍ നിന്ന് 47 ശതമാനമായി ഉയര്‍ന്നുവെന്ന് കേന്ദ്രം പറയുന്നു. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ നിയന്ത്രണം കര്‍ശനമാക്കാനാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം നിര്‍ദേശിക്കുന്നത്. കോളജുകള്‍ ഏഴിനും സ്‌കൂളുകളില്‍ നിര്‍ത്തിവച്ചിരിക്കുന്ന ക്ലാസുകള്‍ 14നും തുറക്കും.

ഞായറാഴ്ച ആരാധനക്ക് അനുമതി നൽകാത്തതിൽ പ്രതിഷേധിച്ച് വിവിധ ക്രൈസ്തവ സഭകളും സംഘടനകളും പ്രതിഷേധിച്ചിരുന്നു.

-ADVERTISEMENT-

You might also like