ഞാ​യ​റാ​ഴ്ച ലോ​ക്ക്ഡൗ​ണി​ന് സ​മാ​ന​മാ​യ നി​യ​ന്ത്ര​ണം സം​സ്ഥാ​ന​ത്ത് തു​ട​രും

KE News Desk l TVM, Kerala

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ ഇ​ള​വി​ല്ല. മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന കോ​വി​ഡ് അ​വ​ലോ​ക​ന യോ​ഗ​ത്തി​ന്‍റേ​താ​ണ് തീ​രു​മാ​നം.
മൂ​ന്നാം ത​രം​ഗ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഏ‍​ർ​പ്പെ​ടു​ത്തി​യ നി​യ​ന്ത്ര​ണ​ങ്ങ​ൾ അ​തേ​പ​ടി തു​ട​രാ​നാ​ണ് യോ​ഗ​ത്തി​ലെ തീ​രു​മാ​നം. പു​തി​യ നി​യ​ന്ത്ര​ണ​ങ്ങ​ളോ നി​ല​വി​ലെ നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ ഇ​ള​വു​ക​ളോ ഇ​ല്ല. ‍ഞാ​യ​റാ​ഴ്ച ലോ​ക്ക്ഡൗ​ണി​ന് സ​മാ​ന​മാ​യ നി​യ​ന്ത്ര​ണം തു​ട​രും.
സം​സ്ഥാ​ന​ത്തെ കോ​വി​ഡ് വ്യാ​പ​ന​ത്തി​ൽ വ​ലി​യ മാ​റ്റ​മി​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് കൂ​ടു​ത​ൽ ഇ​ള​വു​ക​ൾ അ​നു​വ​ദി​ക്കേ​ണ്ട എ​ന്ന് തീ​രു​മാ​നി​ച്ച​ത്. അ​തേ​സ​മ​യം അ​തി​രൂ​ക്ഷ കോ​വി​ഡ് വ്യാ​പ​ന​മു​ണ്ടാ​യി​രു​ന്ന തി​രു​വ​ന​ന്ത​പു​ര​ത്ത് കേ​സു​ക​ൾ കു​റ​ഞ്ഞെ​ന്ന് യോ​ഗം വി​ല​യി​രു​ത്തി. എ​ങ്കി​ലും ത​ത്കാ​ലം തി​രു​വ​ന​ന്ത​പു​രം സി ​കാ​റ്റ​ഗ​റി​യി​ൽ ത​ന്നെ തു​ട​രും.
രാ​ത്രി​ക്കാ​ല ക‍​ർ​ഫ്യൂ അ​ട​ക്ക​മു​ള്ള നി​യ​ന്ത്ര​ണ​ങ്ങ​ളൊ​ന്നും വേ​ണ്ടെ​ന്നാ​ണ് നി​ല​വി​ലെ ധാ​ര​ണ. അ​ന്താ​രാ​ഷ്ട്ര യാ​ത്രാ​ർ​ക്കു​ള്ള റാ​ൻ​ഡം പ​രി​ശോ​ധ​ന ഇ​രു​പ​ത് ശ​ത​മാ​ന​മാ​യി​രു​ന്ന​ത് ര​ണ്ട് ശ​ത​മാ​ന​മാ​ക്കി ചു​രു​ക്കാ​നും തീ​രു​മാ​നി​ച്ചു.
സം​സ്ഥാ​ന​ത്ത് ഒ​മി​ക്രോ​ൺ വ്യാ​പ​നം വ്യ​ക്ത​മാ​യ​സാ​ഹ​ച​ര്യ​ത്തി​ൽ ഇ​നി വൈ​റ​സ് വ​ക​ഭേ​ദം ക​ണ്ടെ​ത്താ​നു​ള്ള പ​രി​ശോ​ധ​ന വേ​ണ്ടെ​ന്ന വി​ല​യി​രു​ത്ത​ലി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഇ​ത്. ഒ​മി​ക്രോ​ണും ഡെ​ൽ​റ്റ​യു​മ​ല്ലാ​തെ മ​റ്റേ​തെ​ങ്കി​ലും​വ​ക​ഭേ​ദം പു​തു​താ​യി രൂ​പ​പ്പെ​ട്ടോ എ​ന്ന നി​രീ​ക്ഷ​ണം തു​ട​രാ​നാ​ണ് ര​ണ്ട് ശ​ത​മാ​നം പേ​ർ​ക്ക് റാ​ൻ​ഡം പ​രി​ശോ​ധ​ന ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ച​ത്.
കോ​വി​ഡ് വ്യാ​പ​നം അ​തി​രൂ​ക്ഷ​മാ​യി​ട്ടും ആ​ശു​പ​ത്രി​ക​ൾ നി​റ​ഞ്ഞു ക​വി​ഞ്ഞി​ല്ല എ​ന്ന​തും ഗു​രു​ത​രാ​വ​സ്ഥ​യി​ലു​ള്ള രോ​ഗി​ക​ളു​ടെ എ​ണ്ണം കു​റ​വാ​ണ് എ​ന്ന​തും ശു​ഭ​സൂ​ച​ന​യാ​യി അ​വ​ലോ​ക​ന​യോ​ഗം വി​ല​യി​രു​ത്തി.

-ADVERTISEMENT-

You might also like