കവിത: മരുവിന്റെ വേദന | സജോ കൊച്ചുപറമ്പില്‍

 

ളവേതുമില്ലാതെ വേവുന്ന മരുവിലും
വേദനയായവള്‍ ഉരുകുന്നീ മണലതില്‍ ,
പലവുരു അലറിയ ശബ്ദങ്ങളങ്ങനെ
മരുക്കാറ്റുവഹിച്ചതു മണലില്‍ ലയിച്ചുപോയ് .
പറവാനാവില്ല മണല്‍കാട്ടിലാരോടും
കരയാന്‍ മറക്കാതവള്‍ മരുവിന്റെ കണ്ണീരായ് …

പെറ്റമ്മതന്നുടെ ഗര്‍ഭത്തിന്‍ വേദനഅന്നങ്ങു
പഴുത്തമണലിന്റെ ചൂടിനെ ചുംബിച്ചു ,
അമ്മിഞ്ഞപാലിന്റെ രുചിമാത്രം
നുണഞ്ഞവന്‍ മരുഭൂപ്രയാണത്തിന്‍ നോവന്നറിഞ്ഞപ്പോള്‍ ,
കരച്ചിലിന്‍ ശബ്ദത്തില്‍ ഉടയോന്റെ ഉള്ളുടഞ്ഞു ,

ഉള്ളുതകര്‍ന്നവള്‍ ഉള്ളില്‍ കരഞ്ഞിട്ടും
ഉള്ളമറിഞ്ഞവന്‍ പിള്ളയെ കണ്ടോള്ളു ,
മണ്ണിനെ ചുംബിച്ചു മണ്ണായ് തീരെണ്ടവന്‍
മണ്ണില്‍ കണ്ണീരിന്‍ സാഗരം തീര്‍ത്തപ്പോള്‍ ,
മണല്‍കാറ്റില്‍ മാഞ്ഞ അവളുടെ അലമുറ
മറുപടിയായ് കാറ്റില്‍ തിരികെയെത്തി …

ഉള്ളം തകര്‍ന്നവള്‍ ഉള്ളുനിറഞ്ഞന്ന്
പള്ളനിറയെ വെള്ളമോഴുക്കി പിള്ള കരഞ്ഞില്ല
തള്ള കരഞ്ഞില്ല തള്ളികളയാതവന്‍ മണ്ണില്‍ കരുതി ,
തീയാം മണലിന്റെ ചൂടിനുള്ളില്‍ വാറ്റാത്ത മായാത്ത
നീരുറവിന്റെ നനവന്നു പടര്‍ന്നു..

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.