ബഥനി അക്കാഡമി മുൻ പ്രിൻസിപ്പൽ പി.വി കുര്യൻ (92) അക്കരെ നാട്ടിൽ

Kraisthava Ezhuthupura News

തിരുവല്ല : കാവുംഭാഗം പൗവ്വത്തിലാത്ത് പി.വി കുര്യൻ (92) നിര്യാതനായി. ഗവ. സ്കൂൾ അദ്ധ്യപകനായി സേവനം ആരംഭിച്ച് സ്റ്റേറ്റ് അഡൽറ്റ് എജ്യൂക്കേഷൻ ഓഫീസറായി വിരമിച്ചു. തുടന്ന് വെണ്ണിക്കുളം ബഥനി അക്കാഡമി പ്രിൻസിപ്പലായും സേവനം അനുഷ്ടിച്ചു. ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ് ലീഡർ ട്രെയിനർ, സ്റ്റേറ്റ് കമ്മീഷണർ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. ചർച്ചസ് ഓഫ് ഗോഡ് ഇൻ ഇന്ത്യ ട്രസ്റ്റിന്റെയും ഗോസ്പൽ ഓഫ് ക്രൈസ്റ്റ് മിഷന്റെയും സെക്രട്ടറി ആയിരുന്നു. സംസ്ക്കാരം 28 ന് വെളളിയാഴ്ച രാവിലെ 11 മണിക്ക് ഭവനത്തിലെ ശുശ്രൂഷക്ക് ശേഷം കാവുംഭാഗം ചർച്ച് ഓഫ് ഗോഡിന്റെ കറ്റോട് സെമിത്തേരിയിൽ 12.30 ന്. ഭാര്യ പി.എ ശോശാമ്മ നിരണം പുള്ളിപ്പടവിൽ കുടുംബാംഗവും കടപ്ര സെന്റ് തോമസ് ഹൈസ്കൂൾ റിട്ടയർഡ് ഹെഡ്മിസ്ട്രസുമാണ്.
മക്കൾ: ലഫ്. കേണൽ. ജോർജി പി.കുര്യൻ
അലക്സാണ്ടർ കുര്യൻ (എബി)
സൂസൻ കുര്യൻ (ദുബായ്)
മരുമക്കൾ
അജിമോൾ, റീന, റെജി

-ADVERTISEMENT-

-ADVERTISEMENT-

You might also like