ആശയറ്റവർക്ക് പ്രതീക്ഷയുമായി പാസ്റ്റർ ലെനിനും കുടുംബവും

KE NEWS DESK | NILAMBUR

നിലമ്പുർ: മലപ്പുറം ജില്ലയിൽ പുല്ലാഞ്ചേരി കേന്ദ്രമായി, അശരണരരുടേയും ആലംബരുടെയും ആശ്രയകേന്ദ്രമായി പാസ്റ്റർ ലെനിനും കുടുംബവും. ഇവർ സമൂഹത്തിൽ നടത്തിവരുന്ന സൗജന്യ ഭക്ഷണ സാമഗ്രികളുടെ വിതരണം കഴിഞ്ഞ അഞ്ചു വർഷമായി ജാതിമതഭേദമന്യേയുള്ള ആളുകൾക്ക് ആശ്വാസമായി തീരുന്നു. നിലമ്പുരിനടുത്തു കരുളായിൽ 3 സഹോദരിമാർ ഉൾപ്പെട്ട ഒരു കുടുംബത്തിന്റെ ദുരിതമാണ് ഈ ദൗത്യത്തിന് തുടക്കം കുറിക്കാൻ കാരണമായത് . ഈ കുടുംബത്തിൽ മൂവരിൽ ഒരാൾക്കു ഓട്ടിസവും, രണ്ടാമത്തെയാൾ അരയ്ക്കു താഴോട്ടു തളർന്നു കിടപ്പും, മൂന്നാമത്തെയാൾ ഭിന്നശേഷക്കാരിയുമായി സമീപത്തു ജീവിക്കുന്ന ഈ കുടുംബത്തിലെ ദുരവസ്ഥാ ലെനിൻ സുഹൃത്തുക്കളെ ധരിപ്പിക്കുകയും, ഈ കുടുംബത്തിനു മാസംതോറും ഭക്ഷണ സാമഗ്രികൾ എത്തിച്ചു നൽകുവാൻ എല്ലാവരും ചേർന്നു തീരുമാനിച്ചു തുടങ്ങിയ ഈ പദ്ധതി ഇന്നു നിലമ്പൂർ നഗരസഭയിലെ പത്തു പഞ്ചായത്തുകളിലായി അശരണരും, ആലംബരുമായ 85 കുടുംബങ്ങൾക്കു അത്താണിയാകുന്നത്.

post watermark60x60

സമൂഹത്തിലെ കാൻസർ രോഗികൾ, കിടപ്പു രോഗികൾ, ഹൃദുരോഗം അന്ധത തുടങ്ങിയവ ബാധിച്ചു ജോലി ചെയ്യാനാവാതെ ജീവിതം വഴിമുട്ടിയ കുടുംബങ്ങളെ മാത്രം തിരഞ്ഞു കണ്ടെത്തി അരി പലവ്യഞ്ജനം, പച്ചക്കറികൾ ഉൾപ്പെടെ 46 ഇനങ്ങളുടെ കിറ്റുകളാണ്‌ എല്ലാ മാസവും ആദ്യ ആഴ്ചകളിൽ ഓരോ വീടുകളിലും കിലോമീറ്ററുകൾ യാത്ര ചെയ്തു തൻ്റെ വാഹനത്തിൽ ലെനിനും നിഷയും എത്തിക്കുന്നത്. ഈ സ്നേഹ കൂട്ടായ്‌മ അഗതികളായവർക്കും ദുരിതബാധിതർക്കും രോഗികൾക്കും സഹായമായതിനാൽ കാരുണ്യ പ്രവർത്തനങ്ങൾ അധികൃതരുടെ ശ്രദ്ധ യാകർഷിക്കുകയും, നിലമ്പൂരിലെ കരുളായി പഞ്ചായത്തു ഭരണസമിതി അനുമോദന പത്രം നൽകി പ്രവർത്തങ്ങളെ അഭിനന്ദിച്ചിരുന്നു. നിലമ്പൂരിലെ സ്വർഗീയ മന്ന സഭയുടെ ശുശ്രൂഷകനാണ് പാസ്റ്റർ ലെനിൻ. ഭാര്യ: നിഷ, മക്കൾ: ഫിലിപ്പ്, റൂഫസ്.
ഫോൺ 9447631477.

-ADVERTISEMENT-

You might also like