ഡോ. കെ.വി.പോൾപിള്ളയുടെ സഹധർമ്മിണി ആനി പോൾ അക്കരെ നാട്ടിൽ

Kraisthava Ezhuthupura News

ന്യൂഡൽഹി: ഗ്രേസ്ബൈബിൾ കോളേജ് സ്ഥാപകൻ ഡോ. കെ.വി. പോൾപിള്ളയുടെ ഭാര്യ ആനി പോൾ(80) നിര്യാതയായി.ജനുവരി 19ന് രാത്രിയിൽ ഉണ്ടായ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം.ന്യൂഡൽഹി ഗ്രീൻപാർക്കിലുള്ള വസതിയിൽ മകൻ സുജയ് പിള്ളയ്ക്കൊപ്പം ആയിരുന്നു താമസം. നാളെ രാവിലെ 10മണിക്ക് ഗ്രീൻപാർക്ക് V/20യിൽ നടക്കുന്ന ശുശ്രൂഷ കൾക്ക് ശേഷം ഡൽഹി ബത്ര ഹോസ്പിറ്റലിനു സമീപമുള്ള ക്രിസ്ത്യൻ സെമിത്തേരിയിൽ സംസ്കാരം നടക്കും.
ഡോ.പോൾപിള്ള-ആനി ദമ്പതികൾക്ക് അജയ്, സജയ്, വിജയ്, ജെമീമ, ജെസിക എന്നീ അഞ്ച് മക്കളാണുള്ളത്.ഇന്ത്യയിൽ ഏറ്റവുമധികം സുവിശേഷപ്രവർത്തകരെ ദൈവവചനം പഠിപ്പിച്ച് സുവിശേഷവേലക്കിറക്കിയ ഹരിയാന ഗ്രേസ് ബൈബിൾ കോളജിന്റെയും ഇന്ത്യാ ഇൻലാൻഡ് മിഷൻ എന്ന മിഷണറി പ്രസ്ഥാനത്തിന്റെയും തുടക്കത്തിന് ഡോ.പോൾപിള്ളയോടൊപ്പം സമർപ്പണത്തോടെ കഠിനാദ്ധ്വാനം ചെയ്ത ധീര വനിതയായിരുന്നു ആനി പോൾ. പത്തനംതിട്ടജില്ലയിൽ കുമ്പളാംപൊയ്ക പള്ളിക്കൽ കുടുംബാംഗമാണ്.

-Advertisement-

You might also like
Comments
Loading...