കേരളത്തിൽ വിവാഹ, മരണാനന്തര ചടങ്ങുകളിൽ 50 പേർ മാത്രം

KE News Desk l Tvm, Kerala

തിരുവനന്തപുരം: സംസ്ഥാനത്ത് രാത്രികാല കർഫ്യു ഉണ്ടാവില്ല. വാരാന്ത്യ നിയന്ത്രണങ്ങളും ഉടനില്ല. കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. അതേ സമയം ആൾക്കൂട്ട നിയന്ത്രണം ഏർപ്പെടുത്താൻ തീരുമാനിച്ചിട്ടുണ്ട്. പൊതു, സ്വകാര്യ പരിപാടികളിൽ ആൾക്കൂട്ട നിയന്ത്രണം കൂടുതൽ കർശനമാക്കും. ഓഫീസുകളുടെ പ്രവർത്തനം പരമാവധി ഓൺലൈനാക്കാനും നിർദ്ദേശമുണ്ട്. വിവാഹ, മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കുന്നവരുടെ എണ്ണം 50 ആക്കി എന്നും സർക്കാർ അറിയിച്ചു.
സ്കൂളുകൾ ഉടൻ അടയ്ക്കില്ല. പൊതു-സ്വകാര്യ പരിപാടികളിൽ ആൾക്കൂട്ട നിയന്ത്രണം കർശനമാക്കും. ഓഫീസ് പ്രവർത്തനങ്ങൾ പരമാവധി ഓൺലൈനാക്കണം എന്ന നിർദേശം നൽകും. അടുത്ത അവലോകന യോഗത്തിൽ മാത്രമാവും കൂടുതൽ നിയന്ത്രണം വേണോ എന്ന കാര്യം തീരുമാനിക്കുക.

post watermark60x60

നിലവിലുള്ള സ്ഥിതി തുടരനാണ് യോഗത്തിൽ ധാരണയായതെന്നാണ് വിവരം.
മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഓൺലൈനായാണ് യോഗം ചേർന്നത്.

-ADVERTISEMENT-

-ADVERTISEMENT-

You might also like