ഏ​റ്റ​വും ഉ​യ​ര്‍​ന്ന ജീ​വി​ത നി​ല​വാ​ര സൂ​ചി​ക​യു​ള്ള രാ​ജ്യ​മാ​യി ഖ​ത്ത​ര്‍

KE NEWS DESK | DOHA, QATAR

DOHAദോ​ഹ: അ​റ​ബ് ലോ​ക​ത്ത്​ ഏ​റ്റ​വും ഉ​യ​ര്‍​ന്ന ജീ​വി​ത നി​ല​വാ​ര സൂ​ചി​ക​യു​ള്ള രാ​ജ്യ​മാ​യി ഖ​ത്ത​ര്‍. കു​വൈ​ത്ത് ആ​സ്ഥാ​ന​മാ​യി പ്ര​വ​ര്‍ത്തി​ക്കു​ന്ന തി​ങ്ക് ടാ​ങ്ക് ഏ​ജ​ന്‍സി ന​ട​ത്തി​യ സ​ര്‍വേ​യി​ലാ​ണ് 20 അ​റ​ബ്​ രാ​ജ്യ​ങ്ങ​ളി​ല്‍ ഖ​ത്ത​ര്‍ ഒ​ന്നാ​മ​താ​യ​ത്. തു​ട​ര്‍​ച്ച​യാ​യി ര​ണ്ടാം ത​വ​ണ​യാ​ണ്​ ഖ​ത്ത​ര്‍ പ​ട്ടി​ക​യി​ല്‍ ഒ​ന്നാം സ്ഥാ​ന​ത്ത്​ എ​ത്തു​ന്ന​ത്. യു.​എ.​ഇ​യാ​ണ്​ ര​ണ്ടാ​മ​ത്. കു​വൈ​ത്ത്​ മൂ​ന്നാം സ്ഥാ​ന​ത്താ​ണ്. ബ​ഹ്​​റൈ​ന്‍, ഒ​മാ​ന്‍, സൗ​ദി അ​റേ​ബ്യ, ജോ​ര്‍​ഡ​ന്‍, മൊ​റോ​കോ, അ​ല്‍​ജീ​രി​യ, തു​നീ​ഷ്യ എ​ന്നി​വ​യാ​ണ് ആ​ദ്യ പ​ത്തി​ലു​ള്ള മ​റ്റു രാ​ജ്യ​ങ്ങ​ള്‍. കോ​വി​ഡ് പ്ര​തി​രോ​ധം, സു​ര​ക്ഷ, അ​ന്താ​രാ​ഷ്​​ട്ര സ​മാ​ധാ​ന സൂ​ചി​ക, കാ​ലാ​വ​സ്ഥ ഭീ​ഷ​ണി​ക​ള്‍, മ​ലി​നീ​ക​ര​ണം, മാ​ന​വ വി​ഭ​വ​ശേ​ഷി വി​ക​സ​നം, വി​ദ്യാ​ഭ്യാ​സം, സ്വാ​ത​ന്ത്ര്യം, ജ​നാ​ധി​പ​ത്യം, അ​ഴി​മ​തി, തൊ​ഴി​ലി​ല്ലാ​യ്മ തു​ട​ങ്ങി ജീ​വി​ത നി​ല​വാ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട 15 മാ​ന​ദ​ണ്ഡ​ങ്ങ​ളെ ‌അ​ടി​സ്ഥാ​ന​മാ​ക്കി​യാ​യി​രു​ന്നു സ​ര്‍​വേ.
സ​ര്‍​വേ പ്ര​കാ​രം ഗ​ള്‍ഫ് രാ​ജ്യ​ങ്ങ​ള്‍ മ​റ്റു അ​റ​ബ് രാ​ജ്യ​ങ്ങ​ളേ​ക്കാ​ള്‍ പു​രോ​ഗ​തി കൈ​വ​രി​ക്കു​ന്ന​താ​യും ക​ണ്ടെ​ത്തി. മാ​ന​വ വി​ഭ​വ വി​ക​സ​നം, സാ​മൂ​ഹി​ക വി​ക​സ​നം, കോ​വി​ഡ്​ പ്ര​തി​രോ​ധം, വാ​ക്സി​നേ​ഷ​ന്‍ ന​ട​പ​ടി​ക​ള്‍, ജ​ന​ങ്ങ​ളു​ടെ സു​ര​ക്ഷ, അ​ഴി​മ​തി​ര​ഹി​ത ഭ​ര​ണ​വ്യ​വ​സ്ഥ, പ​രി​സ്ഥി​തി വെ​ല്ലു​വി​ളി​ക​ള്‍ നേ​രി​ടു​ന്ന​തി​ലെ കാ​ര്യ​ക്ഷ​മ​ത തു​ട​ങ്ങി വി​വി​ധ ​മേ​ഖ​ല​ക​ളി​ലും ഗ​ള്‍​ഫ്​ രാ​ഷ്ട്ര​ങ്ങ​ള്‍ മ​റ്റു അ​റ​ബ്​ രാ​ജ്യ​ങ്ങ​ളേ​ക്കാ​ള്‍ ഏ​റെ മു​ന്നി​ലാ​ണ്. സാ​മ്ബ​ത്തി​ക ഭ​ദ്ര​ത​യും ആ​ഭ്യ​ന്ത​ര രാ​ഷ്ട്രീ​യ കെ​ട്ടു​റ​പ്പും കാ​ര​ണം ഗ​ള്‍​ഫ്​ രാ​ഷ്​​ട്ര​ങ്ങ​ളു​ടെ ഭാ​വി സു​ര​ക്ഷി​ത​മാ​ണെ​ന്നും സ​ര്‍​വേ​യി​ല്‍ സൂ​ചി​പ്പി​ക്കു​ന്നു.

-ADVERTISEMENT-

-ADVERTISEMENT-

You might also like