ഗാല്‍വന്‍ താഴ്വരയില്‍ ദേശീയ പതാക ഉയര്‍ത്തി ഇന്ത്യന്‍ സൈന്യം

KE NEWS DESK| NEW DELHI, INDIA

ന്യൂഡല്‍ഹി: ചൈനയ്ക്ക് മറുപടിയുമായി ഇന്ത്യ. കിഴക്കന്‍ ലഡാക്കിലെ ഗാല്‍വന്‍ താഴ്വരയില്‍ ചൈനീസ് പതാക ഉയര്‍ത്തിയ ചിത്രം ചൈന പുറത്തുവിട്ടതിന് പിന്നാലെയാണ് ഇന്ത്യന്‍ കരസേന ഇതിന് മറുപടി നല്‍കി രംഗത്തെത്തിയത്.
പുതുവര്‍ഷ ദിനത്തില്‍ ഗാല്‍വന്‍ താഴ്വരയില്‍ ദേശീയ പതാക ഉയര്‍ത്തിയാണ് ഇന്ത്യന്‍ സൈന്യം ചൈനയ്ക്ക് മറുപടി നല്‍കിയത്. കേന്ദ്ര മന്ത്രി കിരണ്‍ റിജിജു ഇതിന്റെ ചിത്രങ്ങള്‍ ട്വിറ്ററിലൂടെ പങ്കുവെയ്ക്കുകയും ചെയ്തിട്ടുണ്ട്.

post watermark60x60

ചൈനീസ് മാദ്ധ്യമമായ ഗ്ലോബല്‍ ടൈംസാണ് ഗാല്‍വനിലെ പതാക ഉയര്‍ത്തലിന്റെ വാര്‍ത്ത ട്വീറ്റ് ചെയ്തത്. ബെയ്ജിങ്ങിലെ ടിയാനന്‍മെന്‍ ചത്വരത്തില്‍ ഉയര്‍ത്തിയിരുന്ന പതാകയാണ് ഗാല്‍വനില്‍ ഉയര്‍ത്തിയതെന്നും ഗ്ലോബല്‍ ടൈംസ് അറിയിച്ചിരുന്നു. എന്നാല്‍ ഈ ദൃശ്യങ്ങളില്‍ മഞ്ഞു മൂടിക്കിടക്കുന്ന മലനിരകളുടെ പശ്ചാത്തലമുണ്ടായിരുന്നില്ല. അതിനാല്‍ അത് ഗാല്‍വനില്‍വെച്ചാണോ എന്ന സംശയം നിലനില്‍ക്കുന്നുണ്ട്. 2020 മെയ് മാസം മുതല്‍ ഇന്ത്യയും ചൈനയും തമ്മില്‍ സംഘര്‍ഷവും തര്‍ക്കവും നിലനില്‍ക്കുന്ന പ്രദേശമാണ് ഗാല്‍വാന്‍ മേഖല.

2020 ജൂണ്‍ മാസം പാംഗോങ് തടാക മേഖലയില്‍ ചൈനീസ് സൈന്യവുമായുണ്ടായ സംഘര്‍ഷത്തില്‍ 20 ഇന്ത്യന്‍ സൈനികരാണ് വീരമൃത്യു വരിച്ചത്. 40 ചൈനീസ് പട്ടാളക്കാരും സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടത്.

-ADVERTISEMENT-

You might also like