കോവിഡ് പ്രതിരോധ സാമഗ്രികൾ ആന്റോ ആൻ്റണി എം.പിക്ക്‌ കൈമാറി

KE News Desk l Kottayam, Kerala

ചിങ്ങവനം: കോവിഡ് മൂന്നാം തരംഗഭീഷണി നേരിടുന്നതിൻ്റെ ഭാഗമായി മുംബൈ കേന്ദ്രമായി പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയായ വിഷൻ റെസ്ക്യൂ പത്തനംതിട്ട എം.പി ആന്റോ ആൻ്റണിയ്ക്ക് 2.25 ടൺ കോവിഡ് പ്രതിരോധ സാമഗ്രികൾ കൈമാറി. എൻ 95 മാസ്ക്കുകൾ, ഹാൻഡ് സാനിറ്റെസറുകൾ, ആൽക്കഹോൾ വൈപ്പുകൾ, സ്പ്രേകൾ തുടങ്ങിയവയാണ് കൈമാറിയത്. ചിങ്ങവനം ബഥേസ്ദാ നഗറിൽ നടന്ന മീറ്റിംഗിൽ പാസ്റ്റർ വി.ഏ. തമ്പി, വിഷൻ റെസ്ക്യൂ സ്ഥാപകൻ ബിജു തമ്പി എന്നിവരിൽ നിന്നും ആൻ്റോ ആൻ്റണി എം.പിക്ക് പ്രതിരോധ സാമഗ്രികൾ ഏറ്റുവാങ്ങി. വിഷൻ റെസ്ക്യൂവിൻ്റെ നേതൃത്വത്തിൽ കേരളത്തിൽ പോലീസ്, ആരോഗ്യ വകുപ്പുകൾക്ക് 9 ടൺ സാമഗ്രികൾ വിതരണം ചെയ്തിരുന്നു. ഈ കോവിഡ് കാലഘട്ടത്തിൽ ഇന്ത്യയിലെ 14 സംസ്ഥാനങ്ങളിലായി അർഹരായ അൻപതിനായിരം കുടുംബങ്ങൾക്ക് ഇരുപത്തി ഒന്ന് ലക്ഷം ഊണിന് ആവശ്യമായ പലവ്യജ്ഞന കിറ്റുകളും നിർദ്ധനരായ വിദ്യാർത്ഥികൾക്ക് 850 റ്റാബുലെറ്റുകളും ഒരു ലക്ഷം മാസ്ക്കുകളും 17000 ഗ്ലൗസ്സുകളും 6200 ഫെയ്സ് ഷീൽഡുകളും അയ്യായിരം PPE കിറ്റുകളും വിതരണം ചെയ്തു. സംഘടനയുടെ നേതൃത്വത്തിൽ നടന്ന മെഡിക്കൽ ക്യാമ്പുകളിലൂടെ 1500 ആളുകൾക്ക് വാക്സിൻ നൽകി. വിവിധ സ്ഥലങ്ങളിൽ ഓക്സിജൻ കോൺസൻ്റേറ്ററുകളും വിതരണം ചെയ്തു. കൊൽക്കട്ട, ചെന്നൈ, മുംബൈ, ഡൽഹി, ഗോവ, കർണ്ണാടക, തെലുങ്കാന തുടങ്ങിയ സ്ഥലങ്ങളിലായി 80 ടൺ പ്രതിരോധ സാമഗ്രികളും വിഷൻ റെസ്ക്യൂ വിതരണം ചെയ്തു. മുംബൈയിലെ ചേരി പ്രദേശത്തെ കുട്ടികളുടെയും മുതിർന്നവരുടെയും യാതന നിറഞ്ഞ ജീവിതം കണ്ട ബിജു തമ്പി അവരുടെ സാമൂഹ്യ സാംസ്കാരിക വിദ്യാഭ്യാസ മേഖലയിലുള്ള ഉന്നമനം ലക്ഷ്യം വെച്ച് കൊണ്ട് 2006-ൽ ആരംഭിച്ച സന്നദ്ധ സംഘടനയാണ് വിഷൻ റെസ്ക്യൂ. ഇപ്പോൾ മുംബൈ, കൽക്കട്ട, ചെന്നൈ തുടങ്ങിയ പട്ടണങ്ങളിലായി 150 തിൽ പരം പ്രവർത്തകർ വിഷൻ റെസ്ക്യുവിനുണ്ട്.

-Advertisement-

You might also like
Comments
Loading...