ഒ പി എ സെസിന് പുതിയ ഭാരവാഹികൾ

KE News Desk l Muscat, Oman

മസ്കറ്റ്: ഒമാനിലെ ഏറ്റവും വലിയ പെന്തക്കോസ്ത് സഭയായ ഒമാൻ പെന്തക്കോസ്റ്റൽ അസംബ്ലിയുടെ ചാരിറ്റി വിഭാഗമായ സെസ്, പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. 2021 – 22 വർഷത്തേക്കുള്ള ഭരണസമിതിയെയാണ് സെസ് ജനറൽ ബോഡിയാണ് തിരഞ്ഞെടുത്തത്.

post watermark60x60

ചാരിറ്റബിൾ സൊസൈറ്റിയായി ഇന്ത്യയിൽ രജിസ്റ്റർ ചെയ്ത്, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സുവിശേഷ സേവന പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്ന സെസിന്റെ പുതിയ അധ്യക്ഷൻ മാത്യു സാമുവലും, സെക്രട്ടറി തോമസ് ഫിലിപ്പും (റോയി) ആണ്. ജയ് സി രാജനാണ് ട്രഷറർ. ഫെയ്ത്ത് എബ്രഹാം വൈസ് പ്രസിഡന്റായും ജോമോൻ പി ജേക്കബ് ജോയിന്റ് സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു.

അലക്സ് ജോർജ്, ജോർജ് കെ സാമുവേൽ, ജോൺ മാത്യു, ജോ മാത്യൂസ്, ജോൺസൺ തോമസ്, ഫിലിപ്പ് ബേബി, സന്തോഷ് മാത്യു, തോമസ് മാത്യു, തോമസ് തോമസ്, തോംസൺ എബ്രഹാം എന്നിവർ കമ്മിറ്റി അംഗങ്ങളാണ്. ജീസൺ ജോർജ്ജ്, റോണി തോമസ് കെ എന്നിവർ ഓഡിറ്റർമാരായും തെരഞ്ഞെടുക്കപ്പെട്ടു. സഭ പ്രസിഡന്റ് പാസ്റ്റർ ജോൺസൺ ജോർജ് മുഖ്യ ക്ഷണിതാവാണ്.

Download Our Android App | iOS App

-ADVERTISEMENT-

You might also like