പാസ്റ്റർ കെ സി ജോണിന് എടത്വാ യു.പി.വൈ.എമ്മിന്റെ ആദരവ്

നെടുമ്പ്രം: കർത്തൃ ശുശ്രൂഷയിൽ 53 വർഷം പിന്നിട്ട പാസ്റ്റർ ഡോ. കെ സി ജോണിന് എടത്വാ യു.പി.വൈ.എമ്മിന്റെ നേതൃത്വത്തിൽ മൊമന്റോ നൽകി ആദരിച്ചു. നെടുമ്പ്രം ഐ.പി.സി ഗോസ്പൽ സെന്റർ സഭയിൽ വെച്ച് ഡിസംബർ 19 ന് നടന്ന കോട്ടേജ്‌ മീറ്റിങ്ങിൽ പാസ്റ്റർ ഡെന്നി ശമുവേലിന്റെ അദ്ധ്യക്ഷതയിൽ ബ്രദർ ബിനോ മാത്യു, ബ്രദർ ജോസ് എം.ജെ എന്നിവർ സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകി. പാസ്റ്റർ ഷാജി മാത്യു മധ്യസ്ഥ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. പാസ്റ്റർ ബിബു ജേക്കബ് യു.പി.വൈ.എമ്മിന്റെ പ്രവർത്തനങ്ങളെപ്പറ്റി ലഘുവിവരണം നൽകുകയും പാസ്റ്റർ ഡോ. കെ സി ജോൺ ദൈവവചനത്തിൽ നിന്നും സംസാരിക്കുകയും ചെയ്തു. യു.പി.വൈ.എമ്മിന്റെ പുതിയ വർഷത്തിലെ കലണ്ടർ പാസ്റ്റർ ഡോ. കെ സി ജോൺ പ്രകാശനം ചെയ്തു.

-ADVERTISEMENT-

You might also like